2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ലോക്പാലും,ജനലോക്പാലും,പിന്നെ ഹസാരെയും

ങ്ങിനെ അണ്ണാഹസാരയുടെ നിരാഹാര സമരത്തിന്ന് കൊട്ടിക്കലാശമായി.നാടുനീളെ ജാഥ നയിച്ചും,പടക്കം പൊട്ടിച്ചും,ജനം(?) അഘോഷ തിമിർപ്പിലാണ്. സമരം വിജയിച്ചെന്നാണ് ഹാസരെ അനുകൂലികളുടേയും ദ്രീശ്യ മാധ്യമങ്ങളുടേയും പ്രചരണം.
  എല്ലാവരും കൊടി പിടിക്കുന്നു.അപ്പോൾ ഏറ്റവും ഉയരത്തിൽ ഒരു കൊടി ഞാനും പിടിക്കട്ടെ എന്നതിനപ്പുറം ഈ കൊടി(ദേശീയ പതാക)പിടിച്ചവരിൽ പലർക്കും
 ഒരു ചുക്കും,ചുണ്ണാമ്പും മനസ്സിലായിട്ടില്ല എന്നതല്ലേ സത്യം.
 ഒരാഴ്ച്ചയിലേറെയായി മാധ്യമങ്ങൾ കൊട്ടിഘോഷിച്ച ബിൽ ലോക്പാൽ ബില്ലോ.ജനലോക്പാൽ ബില്ലോ എന്ന് ചോദിച്ചാൽ പലരും നെറ്റി ചുളിക്കുന്നു.നിരന്തരം ടി വി യും പത്രവും നോക്കിയിട്ടും ഹാസരയുടെ പ്രശ്നം ലോക്പാലോ,ജനലോക്പാലോ എന്നകാര്യത്തിൽ പലർക്കും അവ്യക്തത.സമരം അവസാനിച്ചതിന്നു ശേഷവും ജീവൻ ടി വി യിലെ വാർത്ത വായിക്കുന്ന സ്ത്രീ പറഞ്ഞത് ലോക്പാൽ ബില്ലിനായുള്ള സമരത്തിലൂടെയാണ് അണ്ണാഹസാരെ ശദ്ധ
 ആകർഷിച്ചത് എന്നാണ്.മൂന്നും നാലും തവണ ഇതാവർത്തിച്ച വാർത്ത വായനാക്കരി ഡൽഹിൽ നിന്നുള്ള റിപ്പോർട്ടറോട് വിശദീകരണം ചോദിച്ചപ്പോൾ ആ വിശദീകരണത്തിൽ കേട്ടത് ജനലോക്പാൽ ബില്ലെന്നാണ്.
ഇത്രയും ആയപ്പോൾ വായനക്കാരിൽ ചിലർക്കെങ്കിലും ലോക്പാലും,ജനലോക്പാലും രണ്ടാണെന്ന വസ്തുത
 വെളിവാകുന്നാണ്ടാകുമല്ലോ..?അങ്ങിനെ വെളിവാകുന്നവർ അല്ലെങ്കിൽ വെളിവായവർ നിങ്ങളുടെ കൂട്ടുകരോട്ഒന്നന്വ്യാഷിക്കുക
ജനലോക്പാൽ ബില്ലോ,ലോക്പാൽ ബില്ലോ ഹസാരയുടെ ആവശ്യം എന്ന് ?ആപ്പോൾ ബോധ്യമാകും ടി വീക്കാർ കൊട്ടിഘോഷിച്ച ബില്ലിനെ പിന്തുണക്കുന്ന ജനത്തിന്റെ അജ്ഞത.
 ഇന്ത്യൻ പാർലമെന്റിൽ ഒമ്പതുതവണ അവതരിപ്പിച്ച് പാസ്സാകതെ പോയ ഒരു സാധനമാണു ലോക്പാൽ ബില്ലെന്ന് എത്ര പേർക്കറിയാം.ഈ ലോക്പാൽ ബില്ലാണു ഇപ്പോൾ അണ്ണാ ഹസാരെ കൊണ്ടുവന്നത് എന്നാണോ മനസ്സിലാക്കേണ്ടത് ?അല്ലെങ്കിൽ സമരം വിജയിച്ചെന്ന് പറയുന്നവർ ഈ ബിൽ(ജനലോക്പാൽ) പാസ്സായി എന്നാണോ കരുതിയിരിക്കുന്നത് ?
ഇന്ത്യൻ പാർലമെന്റിൽ ചർച്ച ചെയ്യാം എന്നല്ലേ കോൺഗ്രസ്സ് പറഞ്ഞീട്ടുള്ളൂ. ഇനി ചർച്ച ചെയ്ത് ജനലോക്പാലും,ലോക്പാലും കൂട്ടിക്കുഴച്ചാലും ഒമ്പത് തവണ പരാജയപ്പെട്ട (1971,77, 85,89,1996,98,2001,2005,2008 )ലോക്പാൽബില്ലിന്റെ ഗതി തന്നെ ഇതിന്നും വരില്ലെന്നെന്താണ് ഉറപ്പ് ?ഇനി പാർലമെന്തിൽ പാസ്സായാൽ തന്നെ അത് രാജ്യസഭയിലും പാസ്സാവേണ്ടതല്ലേ..?അതിന്ന് ശേഷമല്ലേ ഇതു നിയമം ആകുകയുള്ളൂ..അപ്പോൾ സമരം വിജയിച്ചെന്ന് അവകാശപ്പെടുന്നതെങ്ങിനെ സമരം ഒരു തുടക്കമാണെന്നും അതിന്റെ ഒന്നാം ഘട്ടം വിജയിച്ചു എന്നു പറയാം.എന്നാൽ ഇനിയും ഇതു(ജനലോക്പാൽ ബില്ലല്ല.കൊക്റ്റയിൽബിൽ)പാസ്സാകണമെങ്കിൽ സമരങ്ങളുടെ വേലിയേറ്റങ്ങൾ തന്നെ വേണ്ടി വരും.
 പ്രധാനമായും ഹസാരയുടേ സമരത്തിന്ന് നേത്രുത്ത്വം കൊടുത്തത് ബി ജെ പി യാണ്.സത്യത്തിൽ ബി ജെ പി ജനപക്ഷം ചേർന്നു എന്നാണോ മനസ്സിലാക്കെണ്ടത് ?മുങ്ങാൻ പോകുന്ന കപ്പലാണ് ബി ജെ പി എന്നിരിക്കേ അവർ കച്ചി തുരുമ്പ് കണ്ടാലും പിടിക്കും എന്നത് സ്വാഭാവികം ഇവിടേയും സംഭവിച്ചത് അത് തന്നെ.അണ്ണാ ഹാസരെ ആവശ്യപ്പെടുന്ന ജനലോക്പാൽ രാജ്യത്ത് നടപ്പിലാവാൻ കോൺഗ്രസ്സ് എന്ത് കൊണ്ടാണ് വിമുഖത കാണിക്കുന്നത് എന്നപോലെതന്നെ ബി ജെ പി തുടങ്ങി രാജ്യത്ത് അധിക്കരത്തിൽ വരാൻ സാധ്യത്യുള്ള ഏത് കക്ഷിയും ജനലോക്പാൽ ബില്ല് നടപ്പിലാവുന്നതിൽ വിമുകത കാണിക്കും.കാരണം അതിലെ ഉള്ളടക്കത്തിലേക്ക് നോക്കുക കേന്ദ്ര ഗവൺമെൻറ് മുന്നോട്ടുവച്ച ലോക്പാ ബി 2010, ജന ലോക്പാ ബി എന്നിവ തമ്മി ഘടനാപരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്.പൂർണ അധികാരത്തോടെയുള്ള ജന ലോക് പാ അണ്ണാ ഹസാരെയടക്കെുള്ളവ മുന്നോട്ടു വയ്ക്കുമ്പോ ഒരു ഉപദേശക സമിതിയായാണ് ലോക്പാ സംവിധാനത്തെ കേന്ദ്ര ഗവമെൻറിൻറെ പരിഗണനയിലുള്ള ലോക്പാ ബി  വ്യവസ്ഥ ചെയ്യുന്നത്.
  ർക്കാർ ലോക്പാ ബിൽ പ്രധാന സവിശേഷത
  • അഴിമതിമൂലമുള്ള നഷ്ടം തിരിച്ചുപിടിക്കാ ഇതിൽഅധികാരമില്ല.
  • കുറ്റക്കാർക്കെതിരായ കുറഞ്ഞ ശിക്ഷ ആറുമാസം തടവും കൂടിയത് ഏഴ് ർഷം തടവും.
  • ലോക്പാലിന് സ്വമേധയാ കേസെടുക്കാനാവില്ല.
  • ലോക്പാ ഉപദേശക സമിതിയാണ്. കേസന്വേഷിക്കാനേ അതിന് അധികാരമുള്ളൂ. ബന്ധപ്പെട്ട അധികൃതരാണ് ലോക്പാലിന്റെ ശുപാർശ പ്രകാരം ശിക്ഷ വിധിക്കണമോ എന്നുതീരുമാനിക്കേണ്ടത്.
  • നിസ്സാര പരാതിക്കാർക്കെതിരെ ർക്കശ നടപടിയുണ്ടാകും.
  • അന്വേഷണ കാലയളവ് ആറുമാസം മുത ഒരുവർഷം വരെ. എന്നാ വിചാരണയ്ക്ക് സമയപരിധിയില്ല.
  • എം.പി.മാർക്കും മന്ത്രിമാർക്കും പ്രധാനമന്ത്രിക്കും എതിരെ അന്വേഷണമാവാം.
  • എന്നാ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം സാധ്യമല്ല. കേന്ദ്ര വിജിലൻസ് കമ്മീഷനാണ് അതിനുള്ള അധികാരം.
  • ലോക്പാലിന് മൂന്ന് അംഗങ്ങ മാത്രമേയുള്ളൂ. എല്ലാവരും റിട്ടയേർഡ് ജഡ്ജിമാരാണ്.
  • ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇരുസഭകളിലെയും നേതാക്ക, പ്രതിപക്ഷ നേതാക്ക, നിയമമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവ ചേർന്നാണ് ലോക്പാ.
  • അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്.വിദേശകാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താ അവകാശമില്ല.
  • ഇന്ത്യ എഗെൻസ്റ്റ് കറപ്ഷഎന്ന സംഘടന രൂപം നൽകിയ അണ്ണാഹസാരെ ആവശ്യപ്പെടുന്ന “ജനലോക്പാൽ“ ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ
 സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും മാതൃകയി പൂർണമായും സ്വതന്ത്രമായിരിക്കണം ഏജൻസിയുടെ പ്രവർത്തനം. നിർണായകമായ നീതിന്യായ അധികാരങ്ങളും ഇതിന് ൽകണം.
  • ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥവൃന്ദമോ അന്വേഷണത്തെ സ്വാധീനിക്കാ ശ്രമിക്കുന്നില്ലെന്ന് ഇത് ഉറപ്പുവരുത്തണം.
  • തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലെ ർക്കാറിൽ നിന്ന് പൂർണമായും സ്വതന്ത്രമായ ഏജൻസിയായി ലോക്പാ സ്ഥാപിക്കണം.
  • അഴിമതിക്കേസി അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ വിധിക്കുന്നതിനും ലോക്പാലിന് അധികാരം ൽകണം.
  • കേന്ദ്ര തലത്തി ലോക്പാലും സംസ്ഥാന തലത്തി ലോകായുക്തയും സ്ഥാപിക്കണം.
  • കേസ് രജിസ്റ്റ ചെയ്യാനും ലോക്പാലിന് അധികാരമുണ്ട്.
  • രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കുമെതിരെ അന്വേഷണവുമാവാം.
  • അഴിമതിക്കേസി ഒരു ർഷത്തിനകം അന്വേഷണവും അടുത്ത ർഷത്തിനകം വിചാരണയും പൂർത്തിയാക്കണ. അപ്രകാരം രണ്ടുവർഷത്തിനകം കുറ്റക്കാരെ ജയിലിലടയ്ക്കാ ഇതുവഴി കഴിയും.
  • അഴിമതിക്കേസി കുറഞ്ഞത് അഞ്ചുവർഷവും കൂടിയത് ജീവപര്യന്തവും തടവുശിക്ഷ ൽകണം.
  • അഴിമതിമൂലം പൊതുഖജനാവിനുണ്ടായ നഷ്ടം ശിക്ഷാകാലയളവി കുറ്റക്കാരനി നിന്ന് ഈടാക്കണം.
  • കേന്ദ്രസർക്കാറോ സംസ്ഥാനങ്ങളോ നടപ്പാക്കുന്ന പദ്ധതിക സമയബന്ധിതമായി നടപ്പാക്കുന്നില്ലെങ്കിലോ നിശ്ചിത സമയത്തിനകം ർക്കാർ ഓഫീസി നിന്ന് സേവനം ലഭ്യമായില്ലെങ്കിലോ പൊതുജനങ്ങൾക്ക് ലോക്പാലിനോട് പരാതിപ്പെടാവുന്നതാണ്. കേന്ദ്ര-സംസ്ഥാന ർക്കാറുകളുടെ കാര്യക്ഷമതയില്ലായ്മക്കെതിരേയും ലോക്പാലിന് നടപടിക്ക് നിർദ്ദേശിക്കാം. ർക്കെതിരെയാണോ പരാതിയുയർന്നത് അവരി നിന്നും പിഴ ഈടാക്കാനും അത് പരാതിക്കാർക്ക് ൽകാനും ലോക് പാലിന് അധികാരമുണ്ടാകും.
  • സ്വമേധയാ കേസെടുക്കാനും ലോക്പാലിന് അധികാരമുണ്ട്.
  • കേന്ദ്ര വിജിലൻസ് കമ്മീഷനും സി.ബി..യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലി ലയിപ്പിക്കണം.
  • ലോക്പാ ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നാൽ രണ്ട് മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കണം.
  • നിയമവിദഗ്ധ, സി.വി.സി., സി..ജി., അന്താരാഷ്ട്ര പുരസ്കാര ജേതാക്ക എന്നിവരടങ്ങിയ സമിതിയാണ് ലോക്പാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
  • ലോക്പാലി നിയമരംഗത്തെ നാല് വിദഗ്ധരുൾപ്പെടെ പത്ത് അംഗങ്ങളുണ്ടാകണം. രാഷ്ട്രീയക്കാരെ ഇതിലുൾപ്പെടുത്തുകയില്ല. തികച്ചും ജനാ ധിപത്യരീതിയിലാണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക.
താഴെ പറയുന്ന ആറു വിഷയങ്ങളിലാണ് കേന്ദ്രസർക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മി പ്രധാനമായും ർക്കമുണ്ടായത്.
1)പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയി ൾപ്പെടുത്തൽ
2)നീതിപീഠത്തെ ലോക്പാ പരിധിയി കൊണ്ടുവര
3)ഉദ്യോഗസ്ഥരെയെല്ലാം നിയമത്തിന്റെ പരിധിയിലാക്കി അഴിമതിക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ലോക്പാലിൻറെ അധികാരം
4)പാർലമെന്റിൽ എം.പി.മാരുടെ പ്രവർത്തനം ലോക്പാ പരിശോധിക്കുന്നതു സംബന്ധിച്ച്
5)സി.ബി.., കേന്ദ്ര വിജിലൻസ് കമ്മീഷ എന്നിവയുടെ അന്വേഷണവിഭാഗങ്ങളെ ലോക്പാലുമായി സംയോജിപ്പിക്ക
6)ലോക്പാ തിരഞ്ഞെടുക്കാനുള്ള സമിതിയി കംട്രോള ൻഡ് ഓഡിറ്റ ജനറ (സി..ജി.), മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണ (സി..സി.) എന്നിവരെയും അംഗങ്ങളാക്ക
അന്നാഹസാരെയുടെ കരട് അംഗീകരിച്ചാ, ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള ആരോപണം ലോക്പാലിന് കീഴിലെ ഡിവൈ.എസ്.പി.ക്ക് അന്വേഷിക്കാം. അവരുടെ കരടി ലോക്പാലിന്റെ ബജറ്റ് പോലും തയ്യാറാക്കാനുള്ള ചുമതല ലോക്പാലിന് തന്നെയാണ്. ഇതും ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ർക്കാറിന്റെ എല്ലാ സാമ്പത്തികകാര്യങ്ങളും കൈകാര്യം ചെയ്യുക ധനമന്ത്രാലയമായിരിക്കുമെന്ന് ഭരണഘടനയി പറയുന്നു. എല്ലാ ഭരണപരമായ തീരുമാനങ്ങളും സ്റ്റേ ചെയ്യാനുള്ള അധികാരങ്ങ ലോക്പാലിനായിരിക്കുമെന്ന നിർദേശം ർക്കാറിന് പുറത്തു മറ്റൊരു ർക്കാറിനെ സൃഷ്ടിക്കും
ഇത്രയും വായിക്കുപോൾ തന്നെ ബോധ്യമാകുന്ന ഒരു കാര്യം സ്വാഭാവികമായും അണ്ണാ ഹാസാരെയുടെ ലോക്ബില്ലിനെ അനുകൂലിക്കാൻ രാഷ്ട്രീയ പാർട്ടികൾ വിമുകത കാണിക്കും എന്ന് ബോധ്യമാകും.എന്നാൽ വർദ്ധിച്ച ആവേശത്തോടെ ജനങ്ങൾ ഈ മുദ്രാവാക്യം ഏറ്റെടുക്കുകയും ചെയ്യും.അതിന്ന് ജനങ്ങളിലേക്ക് വിഷയത്തിന്റെ കാതൽ എത്തിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല എന്നതാണു പ്രശ്നം.വിഷയം അഴിമതി വിരുദ്ധമാണ്.അത് കൊണ്ട് ഏറ്റ് പിടിക്കാം എന്ന് മാത്രമേ പലരും ധരിച്ചിട്ടുള്ളൂ.ഇതിനെ ഗുണദോഷങ്ങൾ വിശദീകരിച്ച് നിഷ്പക്ഷത പാലിക്കേണ്ട പത്രക്കാർ അണ്ണാഹസാരയെ നായകാനാക്കാൻ ഇറങ്ങിപ്പുറപ്പെടുകയാരുന്നു.ഇന്ത്യൻ ഭരണഘടനയേയും,നിയമവ്യവസ്തിതിയേയും അട്ടിമറിക്കുന്ന നീക്കങ്ങൾ ഏത് ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടത് തന്നെ.സമര മുഖത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ട(ദുരുപൊഅയോഗിക്കപ്പെട്ട) ദേശീയ പതാക ആർക്കും എപ്പോഴും,എവിടേയും ഉപയോഗിക്കാം എന്ന നിലയിലേക്ക് തരം താഴ്ന്നു എന്നതല്ലേ ശരി.ഇന്നലെ വരെ ഇന്ത്യൻ ദേശിയ പതാക ഇന്ത്യയുടേ ദേശിയ പതാക ഇന്ത്യൻ വിശേഷ ദിവസങ്ങളിലേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും അല്ലാത്ത സമയത്ത് വിശിഷ്ട വ്യക്തികൾക്ക് മാത്രമേ ഉപയോഗിക്കാനാകൂ എന്ന് മുള്ള ധാരണയാണ് തിരുത്തപ്പെട്ടത്.ഇനി മുതൽ ഏത് സമര പന്തലിലും ദേശീയ പതാക പ്രത്യക്ഷപ്പെടുന്നതും,ആവശ്യം കഴിഞ്ഞാൽ തെരുവിൽ ചവിട്ടിയരക്കപെടുന്നതും കാണാനാകും എന്ന നഗ്നസത്യം കൂടി ഇവിടെ കുറിക്കട്ടെ.ഒരു അഴിമതി വിരുദ്ധ സമരത്തിനോ,നിയമത്ത്നോ ആർം എതിരല്ല എന്നാൽ ലക്ഷ്യമാണ് പ്രധാനം മാർഗ്ഗമല്ല എന്ന നയത്തിൽ നിന്നും ലക്ഷ്യം മാത്രമല്ല മാർഗ്ഗവും പ്രധാനം തന്നെ എന്ന് ഉണർത്തിക്കൊണ്ട് ഈ വിഷയത്തിൽ നിങ്ങളൂടെ അറിവികളും വിശദീകരണങ്ങളും പങ്ക് വെക്കാൻ താല്പര്യപ്പെടുന്നു.