2011, ഡിസംബർ 22, വ്യാഴാഴ്‌ച

പ്രവാസലോകത്തെ പിടിച്ചുപറി,കരുതിയിരിക്കുക

അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പിടിച്ച് പറിയും കൊള്ളയും.
   മറ്റ് രാജ്യങ്ങളെഅപേക്ഷിച്ച്   കുവൈത്തിൽ ഇത് വ്യാപകമാണ്.
പോലീസിന്റെ നിഷ്ക്രിയത്വം ഒരു പരിധിവരെ ഇത് വ്യാപകമാവാൻ കാരണമാകുന്നുണ്ട്.വിജനമായ ഭാഗത്ത്കൂടി നടന്ന് പോകുമ്പോൾ കാറിൽ എത്തുന്ന സംഘം രഹസ്യപ്പോലീസ് എന്ന വ്യാജേന തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും,കാർഡ് എടുക്കാനായി പേഴ്സ് നിവർത്തുന്നതോടെ അത് തട്ടിയെടുത്ത് കടന്ന് കളയുന്നതായിരുന്നു ആദ്യകാല രീതികൾ.
 പിന്നീട് നാലോ,അഞ്ചോ പേർ ചേർന്ന് വളഞ്ഞ്  വെച്ച് മർദ്ദിച്ച് പണവും ബാങ്ക് കാർഡും തട്ടുന്ന രീതിയും അരങ്ങേറിയിരുന്നു.ഇടക്കാലത്ത് മദ്യക്കച്ചവടക്കാരെ തുരത്താനായി വിജനമായ പ്രദേശങ്ങൾ  പോലീസിന്റെ  നിരീക്ഷണത്തിൽ ആയിരുന്നത്കൊണ്ട് പിടിച്ച് പറിക്കും അല്പം ശമനം വന്നിരുന്നു.
  നിരവധി അനുഭവങ്ങൾ നിലവിലുണ്ടെങ്കിലും ആളുകൾ പണവും ബാങ്ക് കാർഡും കൈവശം വെച്ച് യാത്ര ചെയ്യുന്ന രീതിക്ക് മാറ്റം വന്നിട്ടില്ല.അത്കൊണ്ട് തന്നെ പിടിച്ചുപറിക്കാർ നാൾക്ക് നാൾ വർദ്ധിച്ച് വരികയും ചെയ്യുന്നു.
മാത്രമല്ല പിടിച്ച് പറിയുടെ രീതിയും മാറി മാറി വരുന്നു.
    കുവൈത്തിൽ നിന്നുള്ള ചില അനുഭവക്കുറിപ്പുകൾ മലയാളികളുടെ അറിവിലേക്കായി ഇവിടെ ചേർക്കുന്നു.
     സ്ഥലം ഇന്റെർനറ്റ് ടെലഫോൺ ബൂത്ത്.
ഈ അടുത്തകാലം വരെ കുവൈത്തിലെ എല്ലാ കെട്ടിടങ്ങളിലും പ്രവർത്തിച്ചിരുന്ന അനതിക്രുത ബൂത്തുകൾ പോലീസിന്ന് വലിയ തലവേദനയല്ലായിരുന്നു.
എന്നാൽ പിടിച്ച് പറിക്കാരുടെ സംഘം (കുവൈത്തിൽ മേൽവിലാസമില്ലാത്ത അറബികൾ‌-ബിദുനികൾ) നിരന്തരം കയറി ഇറങ്ങി പണം കവരുന്നത് പതിവായിരുന്നു.ഇന്ന് ഇത്തരം ബൂത്തുകൾ അപ്രത്യക്ഷമായതും പിടിച്ച് പറിക്ക് പുതിയ രീതികൾ കൈവരാൻ കാരണമായിട്ടുണ്ട്.
 സമയം രാത്രി എട്ട് മണി.
എന്റെ സ്നേഹിതൻ തമിഴ് നട്ടുകാരൻ യാക്കൂബ് ഒരു കടയുടെ അടുത്ത്  മറ്റ് രണ്ട് സുഹ്രുത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നു.ഈ സമയം ഒരു അറബി (?) പജീറോ വഹനത്തിൽ അവിടെ വരുന്നു. അറബി വാഹനത്തിൽ നിന്നും ഇറങ്ങി കടയിൽ കയറുന്നു.എന്തോ വാങ്ങിയ ശേഷം തിരികെ വരുന്നു.വാഹനത്തിന്റ് ഡോർ തുറന്ന് ഒരു ചുവന്ന ലൈറ്റ് വാഹനത്തിന്റ് മുകളിൽ വെക്കുന്നു.അതിന്ന് ശേഷം യാക്കൂബിനേയും,സുഹ്രുത്ത്ക്കളേയും വാഹനത്തിന്റെ അടുത്തേക്ക് വിളിക്കുന്നു.തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുന്നു,പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് ഇവർ കാഡുകൾ പരിശോധനക്കായി നൽക്കുന്നതോടെ അറബി ഇവരോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുന്നു.കാർഡ് ശരിയായതല്ല,പോലീസ് സ്റ്റേഷനിൽ പോയി പരിശൊധിക്കണമെന്ന് പറയുകയും ഇവരേയുംകൊണ്ട് വാഹനവുമായി പോകുകയും ചെയ്യുന്നു.ഇവർ പിന്നീട് എത്തുന്നത് മീനാ അബുദുള്ളക്കടുത്തുള്ള വിജനമായ മരുഭൂമിയിലാണ്.കയ്യിൽ കത്തിയുമായി അറബി കയ്യിലുള്ള പണവും,മൊബൈൽ ഫോണും കവർന്നെടുക്കുക മാത്രമല്ല.മരുഭൂമിയിൽ ഉപേക്ഷിക്കുകകൂടി ചെയ്തു.കൊടും തണുപ്പിൽ മണിക്കൂറുകളോളം നടന്ന് അവർ മംഗഫിൽ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ തിരിച്ചെത്തി.
    ഇത്തരം അനുഭവം കുവൈത്തിൽ പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ കുവൈത്ത് അഹമ്മദി റോഡിൽ വാഹനം കാത്ത് നിന്ന എനിക്കും എന്റെ ഒരു ബംഗാളി സുഹ്രുത്തിന്നും കിട്ടിയത് അംഗീക്രുതമല്ലാത്ത ടാക്സി (കള്ള ടാക്സി) ആയിരുന്നു.
 മുൻ സീറ്റിൽ ഒരു മിസിരിയും(ഈജിപ്ഷ്യൻ),പിറകിൽ ഒരു സോമലിയും ഈ വാഹനത്തിൽ ഞങ്ങൾ കയറുമ്പോൾ ഉണ്ടായിരുന്നു.കാർ ഓടിക്കുന്നത് ഒരു അറ്ബ് വംശജനെന്ന് തോന്നിക്കുന്ന ആളായിരുന്നു.കുറച്ചു ദൂരം കഴിഞ്ഞതും വാഹനം ഒരു മരുഭൂമിയിലേക്ക് തിരിഞ്ഞു.ഞങ്ങൾ കാരണം അന്വേഷിച്ചപ്പോൽ ഒരാളെ ഇവിടെ ഇറക്കേണ്ടതുണ്ടെന്നും പറഞ്ഞു..ആളില്ലാത്ത ഭാഗത്ത് വാഹനം നിന്നു.മുൻ സീറ്റിലിരുന്ന മിസ് രി പുറത്തിറങ്ങി ഡോർ അടച്ചു.വാഹനം തിരിച്ച് മുന്നോട്ട് എടുക്കാൻ ശ്രമിക്കവേ പുറത്തിറങ്ങിയ മിസ് രി കാറിനടത്തേക്ക് ഓടിവന്നു.ഡോർ വലിച്ച് തുറന്ന് ഡ്രൈവറോട് തന്റ് പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞു.വാഹനത്തിൽ കയറിയ അയാൾ ആദ്യം അയാൾ ഇരുന്ന ഭാഗം പരിശോധിച്ചു.പണം കിട്ടിയില്ല.പീന്നീട് പിറകിൽ മധ്യത്തിലായി ഇരിക്കുന്ന എന്നെ ദേഹപരിശോധന നടത്തി.ഞാൻ എന്റ് പേഴ്സ് എടുത്ത് കാണിച്ച് കൊടുത്തു.അതിൽ ടാക്സി പൈസ ഒഴിച്ച് മറ്റൊന്നും ഇല്ലായിരുന്നു.അടുത്തിരിക്കുന്ന ബംഗാളിയേയും,സോമാലിയേയും ഇതേപോലെ പരിശൊധിച്ചു.എല്ലാവരുടേയും പേഴ്സ് തുറന്ന് പരിശോധിച്ചു.ഒരു പ്രയോജനവുമുണ്ടയില്ല.എന്നാൽ മിസ് രി പുറത്തിറങ്ങിയ സമയത്ത് എന്റ് ഇടത് ഭാഗത്തിരുന്ന സോമാലി താഴെ എന്തോ പരതിരിയിരുന്നതായി എനിക്ക് ഓർമ്മവന്നു.അത് കൊണ്ട് തന്നെ ഞാൻ മിസ് രിയോട് പുറത്തിറങ്ങി എല്ലാവരേയും പരിശോധിക്കാം,അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് പോകാം അവിടെ വെച്ച് പരിശോധിക്കാം എന്ന് പറഞ്ഞു.എന്നാൽ അതിനൊന്നും മിസ് രി തയ്യാറായില്ല.മധ്യത്തിൽ ഇരിക്കുന്നത് കൊണ്ടാകണം എന്നെ കാറിനകത്ത് വെച്ച് തന്നെ ഒരു പാട് തവണം പരിശോധിച്ചു.പിറകിലെ പോക്കറ്റ് കാണിക്കാനായി എഴുന്നേറ്റ് തിരിഞ്ഞപ്പോൾ അടുത്തിരിക്കുന്ന സോമാലിയുടെ കാലിന്റെ തുടഭാഗത്തിന്ന് അടിയിലായി ഒരു കെട്ട് നോട്ട് ഒളിച്ച് വെച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു.നോട്ട് കെട്ടിന്റെ കുറച്ച് ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്.
 ഇത് കണ്ടതോടെ ഞാൻ മിസ് രിക്ക് കണ്ണ് കൊണ്ട് സിഗനൽ നൽകി പണം, ഇരിക്കുന്ന സ്ഥലം കാണിച്ച് കൊടുത്തു.മിസ് രി അത് കാണുകയും.എന്നോടും ബംഗാളിയോടും കാറിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.തൽക്കാലം തടി സലാമത്തായാൽ മതി എന്ന ചിന്തയി ഞാനും ബംഗാളിയും ആളൊഴിഞ്ഞ ആ പ്രദേശത്ത് ഇറങ്ങുകയും ചെയ്തു.കഥ അറിയാതെ പുറത്തേക്ക് നോക്കിയിരിക്കുന്ന സോമാലിയേയും കൊണ്ട് വാഹനം ചീറിപ്പാഞ്ഞ് പോകുകയും ചെയ്തു.പാവം സോമാലിക്ക് ജയിലിൽ കിടക്കാനാണ് യോഗമെന്ന് ഞാൻ എന്റെ മനസ്സിൽ പറയുകയും ചെയ്തു.അന്ന് ഈ സംഭവത്തിൽ എനിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല.എന്നാ‍ൽ പിന്നീട് ഇതെരീതിയിൽ കുറേയധികം പേർ ട്രാപ്പ് ചെയ്യപ്പെടുകയും,പലർക്കും പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു.കഴിഞ്ഞ വാരം എന്റെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ഒരാൾക്കും ഇതേ അനുഭവമുണ്ടായതോടെ ഈ തട്ടിപ്പ് രീതി ഇവർ തുടന്ന്കൊണ്ടേ ഇരിക്കുന്നു എന്ന യാതാർത്ഥ്യം ബോധ്യമായത്.പോലീസ് സ്റ്റേഷനിൽ പാരാതി പറഞ്ഞപ്പോൾ പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.അനേഷിക്കുന്നുണ്ടെന്നാണ് മറുപടി കിട്ടിയത്.
 പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നവരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്ന് കൊണ്ട് തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്താനാനുമാകുന്നില്ല.
പത്തോ,പതിനഞ്ചോ മിനിട്ട് കൊണ്ട് തീർക്കാവുന്ന ഒരു നാടകത്തിൽ നിന്നും വൻ തുകകൾ പാരിതോഷികമായി ലഭിക്കുന്നത് കൊണ്ട് അക്രമികൾ ഈ നാടകം തുടർന്ന് കൊണ്ടേയിരിക്കും.
അത്കൊണ്ട് നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.പുറത്തിറങ്ങി നടക്കുമ്പോഴും,യാത്രയിലും ആവശ്യത്തിൽ കൂടുതൽ പണവും ബാങ്ക് കാർഡും കൈവശം കരുതാതിരിക്കുക.ആളൊഴിഞ്ഞ വഴികളിലൂടെ യാത്ര ചെയ്യാതിരിക്കുക.അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യാതിരിക്കുന്ന.ബാങ്കിൽ നിന്നും പണം പിൻ വലിക്കാൻ പോകുമ്പോൽ ഒറ്റക്ക് പോകാതിരിക്കുക.ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ ഇത്തരം പൊടിക്കൈകൾ അനിവാര്യമാണ്.
താമസിക്കുന്ന സ്ഥലങ്ങളിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയും നിലവിലുണ്ട്.പ്രധാന വാതിലുകൾ എപ്പോഴൊം ലോക്ക് ചെയ്ത് വെക്കാനും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
                                     കെ.മൊയ്തീൻ-
                                    വൈസ് പ്രസിഡന്റ്,
                                   കുവൈത്ത് കേരള മുസ്ലിം
                                   കൾച്ചറൽ സെന്റ്ര്
                                   ഫഹഹീൽ ഏരിയ.

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

വി എസ്: ക്രിമിനൽ കൂടാരത്തിന്റെ കാവൽക്കാരൻ

ഐസ്ക്രീംപാർലർ കേസുമായി ബന്ദപ്പെട്ട് ഏറ്റവും അവസാനത്തെ വെളിപ്പെടുത്തൽ വന്നത് പി കെ കുഞ്ഞാലികുട്ടിയുടെ ബന്ധു റഊഫിൽ നിന്നാണ്.അതിന്ന് ശേഷം റഊഫിന്റെ തന്നെ കൂട്ടാളി ഹംസ എന്നയാളിൽ നിന്നും,പിന്നീട് ഒരു മാഷിൽ നിന്നുമായി ചില ഫോൺ റിക്കോർഡ് സന്ദേശങ്ങളും പുറത്തു വന്നു.ഇപ്പോൾ അത് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി വരെ എത്തി നിൽക്കുന്നു.
 ഏതാണ്ട് പതിനഞ്ച് വർഷത്തിലധികമായി  ഈ വിഷയം കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുകയാണു.
 കേരളത്തിൽ പെൺ വാണിഭം നടക്കുന്നത് ആദ്യമായല്ല.പീഡനവും,വാണിഭവും ദിനേന കൂടി വരികയാണെന്ന് പത്രം വായിക്കുന്ന എല്ലാവർക്കും അറിയാം.ചില കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നു,ചിലർ രക്ഷപ്പെടുന്നു.എന്നാൽ ഒരാൾക്ക് പിറകെ തന്നെ നിയമ സംവിധാനങ്ങളെ തിരിച്ചു വെക്കുന്നെത് മറ്റൊരു കേസിലും ഉണ്ടായതായി കേരള ചെരിത്രത്തിൽ ഉണ്ടായിട്ടില്ല.ഈ നിയമ സംവിധാനങ്ങൾ തിരിക്കാൻ ചുക്കാൻപിടിക്കുന്നത് കേരളത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു നേതാവാണു എന്നതാണു പരമ പ്രധാനമായ കാര്യം.ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതും ഇതു തന്നെയാണ്.സഖാവ് അച്ചുതാനന്ദൻ എന്നാൽ വെറും അച്ചുതാനന്ദനല്ല.ഒരു മൂല്ല്യാതിഷ്ടിത പ്രസ്ഥാനത്തിന്റെ സംസ്താന നേതാവാണ് അച്ചുതാനന്ദൻ.മാത്രമല്ല കേരള സംസ്ഥാനത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവുമാണ്.അങ്ങിനെയുള്ള ഒരാൾക്ക് ഇത്തരം കേസുകളിൽ താല്പര്യവും ജാഗ്രതയും വേണ്ടത് സംസ്ഥാനത്തിന്റെ താല്പര്യത്തിന്ന് അനുകൂലം തന്നെയാണു എന്നാൽ കേരള സംസ്ഥാനത്ത് ഇത്തരം കേസുകൾ ദിനം പ്രതി ഉണ്ടാവുന്നുണ്ട് എന്നിരിക്കെ അതിലൊന്നും ഈ അച്ചുതാനന്ദനേതാവിന്ന് താല്പര്യം കാണുന്നില്ല എന്നിരിക്കെ ഈ കേസിൽ മാത്രം അച്ചുതാനന്ദന്റെ താല്പര്യമെന്ത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

  ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പട നയിച്ച ഡി വൈ എഫ് ഐ യും,അജിതയും,പിന്നെ ഇടത് മഹിളാ സഘടനകളും,ഇന്ന് രംഗത്ത് കാണുന്നില്ല.കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിനോടനുബന്ദിച്ചു വളരെ ശക്തമായി അജിത രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇപ്പോൽ അജിതയും രംഗത്ത് കാണുന്നില്ല.എന്നാൽ ഒരു രഹസ്യ ടെലഫോൺ സംഭാഷണം വഴി വീണ്ടും രഗത്തു വന്നത് റഊഫ് ആണ്.സഖാവ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഈ കേസ് പുനരന്വേഷണത്തിന്ന് ഉത്തരവിട്ടതും രഊഫിന്റെ രംഗത്ത് വരവോടെതന്നെയായിരുന്നു.
 റഊഫ് എന്ന വ്യക്തി നാളിതുവരെയുള്ള ചരിത്രത്തിൽ ഒരിക്കൽ പോലും ഒരു പൊതു വിഷയത്തിൽ രംഗത്ത് വരികയോ,മറ്റേതെങ്കിലുമൊരു തിന്മെക്കെതിരെ പ്രതികരിക്കുയോ ചെയ്താതായി കേരള ജനത കണ്ടിട്ടും കേട്ടിട്ടുമില്ല.
അത് കൊണ്ട് തന്നെ റഊഫിനെ സംബന്ദിച്ചിടത്തോളം ഈ കേസിന്റെ നീക്കം തികച്ചും വ്യക്തിപരമാണെന്ന് ബോധ്യപ്പെടുന്നു.റഊഫ് എന്ന് വ്യക്തിയുടെ ജിവീത ചരിത്രമാകട്ടെ കേരളത്തിന്ന് ദഹിക്കുന്നതുമല്ല.എന്നിരിക്കേ റഊഫിനെപ്പോലുള്ള ഒരു സാമൂഹ്യദ്രോഹിയുടെ താളത്തിന്ന് തുള്ളാൻ മാത്രം സഖാവ് അച്ചുതാനന്ദൻ അത:പതിച്ചോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ ദിവസം പുറത്തു വന്ന ടെലഫോൺ സംഭാഷണത്തിൽ റഊഫ് വ്യക്തമാക്കുന്നത് ഉപധികളോടെ കേസിൽ നിന്നും പിറകോട്ട് പോകാൻ തയ്യാറാണു എന്നാണ്.അല്ലെങ്കിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്ന ഭീഷണിയും ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.ഇതു പുറത്തു വന്ന് ദിവസങ്ങൾ കഴിയുംബോഴേക്കും സഖാവ് അച്ചുതാനന്ദൻ തന്നെ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതു വഴി  റഊഫ് എന്ന ക്രിമനലിന്റെ വക്കാലത്തുകാരനായി സഖാവ് അച്ചുതാനന്ദൻ അത്:പതിച്ചിരിക്കുന്നു. വി എസ് സ്വയം ഇത്തരം ഒരാവശ്യവുമായി രംഗത്തു വന്നെങ്കിൽ അതംഗീകരക്കാൻ എല്ലാവർക്കും കഴിയുമായിരുന്നു .എന്നാൽ റഊഫ് പ്രഖ്യാപിച്ച കാര്യം അച്ചുതാനന്ദൻ നിറവേറ്റുന്നത് വഴി സഖാവ് അചുതാനന്ദൻ ക്രിമനലുകളുടെ കൂടാരത്തിന്റെ കാവൽക്കാരനാണെന്ന് പറയാതെ വയ്യ.ബ്ലാക്ക്മെയിൽ രാഷ്ട്രീയം കളിക്കുകയാണു വി എസ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ലോക്പാലും,ജനലോക്പാലും,പിന്നെ ഹസാരെയും

ങ്ങിനെ അണ്ണാഹസാരയുടെ നിരാഹാര സമരത്തിന്ന് കൊട്ടിക്കലാശമായി.നാടുനീളെ ജാഥ നയിച്ചും,പടക്കം പൊട്ടിച്ചും,ജനം(?) അഘോഷ തിമിർപ്പിലാണ്. സമരം വിജയിച്ചെന്നാണ് ഹാസരെ അനുകൂലികളുടേയും ദ്രീശ്യ മാധ്യമങ്ങളുടേയും പ്രചരണം.
  എല്ലാവരും കൊടി പിടിക്കുന്നു.അപ്പോൾ ഏറ്റവും ഉയരത്തിൽ ഒരു കൊടി ഞാനും പിടിക്കട്ടെ എന്നതിനപ്പുറം ഈ കൊടി(ദേശീയ പതാക)പിടിച്ചവരിൽ പലർക്കും
 ഒരു ചുക്കും,ചുണ്ണാമ്പും മനസ്സിലായിട്ടില്ല എന്നതല്ലേ സത്യം.
 ഒരാഴ്ച്ചയിലേറെയായി മാധ്യമങ്ങൾ കൊട്ടിഘോഷിച്ച ബിൽ ലോക്പാൽ ബില്ലോ.ജനലോക്പാൽ ബില്ലോ എന്ന് ചോദിച്ചാൽ പലരും നെറ്റി ചുളിക്കുന്നു.നിരന്തരം ടി വി യും പത്രവും നോക്കിയിട്ടും ഹാസരയുടെ പ്രശ്നം ലോക്പാലോ,ജനലോക്പാലോ എന്നകാര്യത്തിൽ പലർക്കും അവ്യക്തത.സമരം അവസാനിച്ചതിന്നു ശേഷവും ജീവൻ ടി വി യിലെ വാർത്ത വായിക്കുന്ന സ്ത്രീ പറഞ്ഞത് ലോക്പാൽ ബില്ലിനായുള്ള സമരത്തിലൂടെയാണ് അണ്ണാഹസാരെ ശദ്ധ
 ആകർഷിച്ചത് എന്നാണ്.മൂന്നും നാലും തവണ ഇതാവർത്തിച്ച വാർത്ത വായനാക്കരി ഡൽഹിൽ നിന്നുള്ള റിപ്പോർട്ടറോട് വിശദീകരണം ചോദിച്ചപ്പോൾ ആ വിശദീകരണത്തിൽ കേട്ടത് ജനലോക്പാൽ ബില്ലെന്നാണ്.
ഇത്രയും ആയപ്പോൾ വായനക്കാരിൽ ചിലർക്കെങ്കിലും ലോക്പാലും,ജനലോക്പാലും രണ്ടാണെന്ന വസ്തുത
 വെളിവാകുന്നാണ്ടാകുമല്ലോ..?അങ്ങിനെ വെളിവാകുന്നവർ അല്ലെങ്കിൽ വെളിവായവർ നിങ്ങളുടെ കൂട്ടുകരോട്ഒന്നന്വ്യാഷിക്കുക
ജനലോക്പാൽ ബില്ലോ,ലോക്പാൽ ബില്ലോ ഹസാരയുടെ ആവശ്യം എന്ന് ?ആപ്പോൾ ബോധ്യമാകും ടി വീക്കാർ കൊട്ടിഘോഷിച്ച ബില്ലിനെ പിന്തുണക്കുന്ന ജനത്തിന്റെ അജ്ഞത.
 ഇന്ത്യൻ പാർലമെന്റിൽ ഒമ്പതുതവണ അവതരിപ്പിച്ച് പാസ്സാകതെ പോയ ഒരു സാധനമാണു ലോക്പാൽ ബില്ലെന്ന് എത്ര പേർക്കറിയാം.ഈ ലോക്പാൽ ബില്ലാണു ഇപ്പോൾ അണ്ണാ ഹസാരെ കൊണ്ടുവന്നത് എന്നാണോ മനസ്സിലാക്കേണ്ടത് ?അല്ലെങ്കിൽ സമരം വിജയിച്ചെന്ന് പറയുന്നവർ ഈ ബിൽ(ജനലോക്പാൽ) പാസ്സായി എന്നാണോ കരുതിയിരിക്കുന്നത് ?
ഇന്ത്യൻ പാർലമെന്റിൽ ചർച്ച ചെയ്യാം എന്നല്ലേ കോൺഗ്രസ്സ് പറഞ്ഞീട്ടുള്ളൂ. ഇനി ചർച്ച ചെയ്ത് ജനലോക്പാലും,ലോക്പാലും കൂട്ടിക്കുഴച്ചാലും ഒമ്പത് തവണ പരാജയപ്പെട്ട (1971,77, 85,89,1996,98,2001,2005,2008 )ലോക്പാൽബില്ലിന്റെ ഗതി തന്നെ ഇതിന്നും വരില്ലെന്നെന്താണ് ഉറപ്പ് ?ഇനി പാർലമെന്തിൽ പാസ്സായാൽ തന്നെ അത് രാജ്യസഭയിലും പാസ്സാവേണ്ടതല്ലേ..?അതിന്ന് ശേഷമല്ലേ ഇതു നിയമം ആകുകയുള്ളൂ..അപ്പോൾ സമരം വിജയിച്ചെന്ന് അവകാശപ്പെടുന്നതെങ്ങിനെ സമരം ഒരു തുടക്കമാണെന്നും അതിന്റെ ഒന്നാം ഘട്ടം വിജയിച്ചു എന്നു പറയാം.എന്നാൽ ഇനിയും ഇതു(ജനലോക്പാൽ ബില്ലല്ല.കൊക്റ്റയിൽബിൽ)പാസ്സാകണമെങ്കിൽ സമരങ്ങളുടെ വേലിയേറ്റങ്ങൾ തന്നെ വേണ്ടി വരും.
 പ്രധാനമായും ഹസാരയുടേ സമരത്തിന്ന് നേത്രുത്ത്വം കൊടുത്തത് ബി ജെ പി യാണ്.സത്യത്തിൽ ബി ജെ പി ജനപക്ഷം ചേർന്നു എന്നാണോ മനസ്സിലാക്കെണ്ടത് ?മുങ്ങാൻ പോകുന്ന കപ്പലാണ് ബി ജെ പി എന്നിരിക്കേ അവർ കച്ചി തുരുമ്പ് കണ്ടാലും പിടിക്കും എന്നത് സ്വാഭാവികം ഇവിടേയും സംഭവിച്ചത് അത് തന്നെ.അണ്ണാ ഹാസരെ ആവശ്യപ്പെടുന്ന ജനലോക്പാൽ രാജ്യത്ത് നടപ്പിലാവാൻ കോൺഗ്രസ്സ് എന്ത് കൊണ്ടാണ് വിമുഖത കാണിക്കുന്നത് എന്നപോലെതന്നെ ബി ജെ പി തുടങ്ങി രാജ്യത്ത് അധിക്കരത്തിൽ വരാൻ സാധ്യത്യുള്ള ഏത് കക്ഷിയും ജനലോക്പാൽ ബില്ല് നടപ്പിലാവുന്നതിൽ വിമുകത കാണിക്കും.കാരണം അതിലെ ഉള്ളടക്കത്തിലേക്ക് നോക്കുക കേന്ദ്ര ഗവൺമെൻറ് മുന്നോട്ടുവച്ച ലോക്പാ ബി 2010, ജന ലോക്പാ ബി എന്നിവ തമ്മി ഘടനാപരമായി ഒട്ടേറെ വ്യത്യാസങ്ങളുണ്ട്.പൂർണ അധികാരത്തോടെയുള്ള ജന ലോക് പാ അണ്ണാ ഹസാരെയടക്കെുള്ളവ മുന്നോട്ടു വയ്ക്കുമ്പോ ഒരു ഉപദേശക സമിതിയായാണ് ലോക്പാ സംവിധാനത്തെ കേന്ദ്ര ഗവമെൻറിൻറെ പരിഗണനയിലുള്ള ലോക്പാ ബി  വ്യവസ്ഥ ചെയ്യുന്നത്.
  ർക്കാർ ലോക്പാ ബിൽ പ്രധാന സവിശേഷത
  • അഴിമതിമൂലമുള്ള നഷ്ടം തിരിച്ചുപിടിക്കാ ഇതിൽഅധികാരമില്ല.
  • കുറ്റക്കാർക്കെതിരായ കുറഞ്ഞ ശിക്ഷ ആറുമാസം തടവും കൂടിയത് ഏഴ് ർഷം തടവും.
  • ലോക്പാലിന് സ്വമേധയാ കേസെടുക്കാനാവില്ല.
  • ലോക്പാ ഉപദേശക സമിതിയാണ്. കേസന്വേഷിക്കാനേ അതിന് അധികാരമുള്ളൂ. ബന്ധപ്പെട്ട അധികൃതരാണ് ലോക്പാലിന്റെ ശുപാർശ പ്രകാരം ശിക്ഷ വിധിക്കണമോ എന്നുതീരുമാനിക്കേണ്ടത്.
  • നിസ്സാര പരാതിക്കാർക്കെതിരെ ർക്കശ നടപടിയുണ്ടാകും.
  • അന്വേഷണ കാലയളവ് ആറുമാസം മുത ഒരുവർഷം വരെ. എന്നാ വിചാരണയ്ക്ക് സമയപരിധിയില്ല.
  • എം.പി.മാർക്കും മന്ത്രിമാർക്കും പ്രധാനമന്ത്രിക്കും എതിരെ അന്വേഷണമാവാം.
  • എന്നാ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം സാധ്യമല്ല. കേന്ദ്ര വിജിലൻസ് കമ്മീഷനാണ് അതിനുള്ള അധികാരം.
  • ലോക്പാലിന് മൂന്ന് അംഗങ്ങ മാത്രമേയുള്ളൂ. എല്ലാവരും റിട്ടയേർഡ് ജഡ്ജിമാരാണ്.
  • ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇരുസഭകളിലെയും നേതാക്ക, പ്രതിപക്ഷ നേതാക്ക, നിയമമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവ ചേർന്നാണ് ലോക്പാ.
  • അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്.വിദേശകാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താ അവകാശമില്ല.
  • ഇന്ത്യ എഗെൻസ്റ്റ് കറപ്ഷഎന്ന സംഘടന രൂപം നൽകിയ അണ്ണാഹസാരെ ആവശ്യപ്പെടുന്ന “ജനലോക്പാൽ“ ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ
 സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും മാതൃകയി പൂർണമായും സ്വതന്ത്രമായിരിക്കണം ഏജൻസിയുടെ പ്രവർത്തനം. നിർണായകമായ നീതിന്യായ അധികാരങ്ങളും ഇതിന് ൽകണം.
  • ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥവൃന്ദമോ അന്വേഷണത്തെ സ്വാധീനിക്കാ ശ്രമിക്കുന്നില്ലെന്ന് ഇത് ഉറപ്പുവരുത്തണം.
  • തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലെ ർക്കാറിൽ നിന്ന് പൂർണമായും സ്വതന്ത്രമായ ഏജൻസിയായി ലോക്പാ സ്ഥാപിക്കണം.
  • അഴിമതിക്കേസി അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ വിധിക്കുന്നതിനും ലോക്പാലിന് അധികാരം ൽകണം.
  • കേന്ദ്ര തലത്തി ലോക്പാലും സംസ്ഥാന തലത്തി ലോകായുക്തയും സ്ഥാപിക്കണം.
  • കേസ് രജിസ്റ്റ ചെയ്യാനും ലോക്പാലിന് അധികാരമുണ്ട്.
  • രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കുമെതിരെ അന്വേഷണവുമാവാം.
  • അഴിമതിക്കേസി ഒരു ർഷത്തിനകം അന്വേഷണവും അടുത്ത ർഷത്തിനകം വിചാരണയും പൂർത്തിയാക്കണ. അപ്രകാരം രണ്ടുവർഷത്തിനകം കുറ്റക്കാരെ ജയിലിലടയ്ക്കാ ഇതുവഴി കഴിയും.
  • അഴിമതിക്കേസി കുറഞ്ഞത് അഞ്ചുവർഷവും കൂടിയത് ജീവപര്യന്തവും തടവുശിക്ഷ ൽകണം.
  • അഴിമതിമൂലം പൊതുഖജനാവിനുണ്ടായ നഷ്ടം ശിക്ഷാകാലയളവി കുറ്റക്കാരനി നിന്ന് ഈടാക്കണം.
  • കേന്ദ്രസർക്കാറോ സംസ്ഥാനങ്ങളോ നടപ്പാക്കുന്ന പദ്ധതിക സമയബന്ധിതമായി നടപ്പാക്കുന്നില്ലെങ്കിലോ നിശ്ചിത സമയത്തിനകം ർക്കാർ ഓഫീസി നിന്ന് സേവനം ലഭ്യമായില്ലെങ്കിലോ പൊതുജനങ്ങൾക്ക് ലോക്പാലിനോട് പരാതിപ്പെടാവുന്നതാണ്. കേന്ദ്ര-സംസ്ഥാന ർക്കാറുകളുടെ കാര്യക്ഷമതയില്ലായ്മക്കെതിരേയും ലോക്പാലിന് നടപടിക്ക് നിർദ്ദേശിക്കാം. ർക്കെതിരെയാണോ പരാതിയുയർന്നത് അവരി നിന്നും പിഴ ഈടാക്കാനും അത് പരാതിക്കാർക്ക് ൽകാനും ലോക് പാലിന് അധികാരമുണ്ടാകും.
  • സ്വമേധയാ കേസെടുക്കാനും ലോക്പാലിന് അധികാരമുണ്ട്.
  • കേന്ദ്ര വിജിലൻസ് കമ്മീഷനും സി.ബി..യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലി ലയിപ്പിക്കണം.
  • ലോക്പാ ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നാൽ രണ്ട് മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കണം.
  • നിയമവിദഗ്ധ, സി.വി.സി., സി..ജി., അന്താരാഷ്ട്ര പുരസ്കാര ജേതാക്ക എന്നിവരടങ്ങിയ സമിതിയാണ് ലോക്പാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
  • ലോക്പാലി നിയമരംഗത്തെ നാല് വിദഗ്ധരുൾപ്പെടെ പത്ത് അംഗങ്ങളുണ്ടാകണം. രാഷ്ട്രീയക്കാരെ ഇതിലുൾപ്പെടുത്തുകയില്ല. തികച്ചും ജനാ ധിപത്യരീതിയിലാണ് ഇതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുക.
താഴെ പറയുന്ന ആറു വിഷയങ്ങളിലാണ് കേന്ദ്രസർക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മി പ്രധാനമായും ർക്കമുണ്ടായത്.
1)പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയി ൾപ്പെടുത്തൽ
2)നീതിപീഠത്തെ ലോക്പാ പരിധിയി കൊണ്ടുവര
3)ഉദ്യോഗസ്ഥരെയെല്ലാം നിയമത്തിന്റെ പരിധിയിലാക്കി അഴിമതിക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ലോക്പാലിൻറെ അധികാരം
4)പാർലമെന്റിൽ എം.പി.മാരുടെ പ്രവർത്തനം ലോക്പാ പരിശോധിക്കുന്നതു സംബന്ധിച്ച്
5)സി.ബി.., കേന്ദ്ര വിജിലൻസ് കമ്മീഷ എന്നിവയുടെ അന്വേഷണവിഭാഗങ്ങളെ ലോക്പാലുമായി സംയോജിപ്പിക്ക
6)ലോക്പാ തിരഞ്ഞെടുക്കാനുള്ള സമിതിയി കംട്രോള ൻഡ് ഓഡിറ്റ ജനറ (സി..ജി.), മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണ (സി..സി.) എന്നിവരെയും അംഗങ്ങളാക്ക
അന്നാഹസാരെയുടെ കരട് അംഗീകരിച്ചാ, ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള ആരോപണം ലോക്പാലിന് കീഴിലെ ഡിവൈ.എസ്.പി.ക്ക് അന്വേഷിക്കാം. അവരുടെ കരടി ലോക്പാലിന്റെ ബജറ്റ് പോലും തയ്യാറാക്കാനുള്ള ചുമതല ലോക്പാലിന് തന്നെയാണ്. ഇതും ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ർക്കാറിന്റെ എല്ലാ സാമ്പത്തികകാര്യങ്ങളും കൈകാര്യം ചെയ്യുക ധനമന്ത്രാലയമായിരിക്കുമെന്ന് ഭരണഘടനയി പറയുന്നു. എല്ലാ ഭരണപരമായ തീരുമാനങ്ങളും സ്റ്റേ ചെയ്യാനുള്ള അധികാരങ്ങ ലോക്പാലിനായിരിക്കുമെന്ന നിർദേശം ർക്കാറിന് പുറത്തു മറ്റൊരു ർക്കാറിനെ സൃഷ്ടിക്കും
ഇത്രയും വായിക്കുപോൾ തന്നെ ബോധ്യമാകുന്ന ഒരു കാര്യം സ്വാഭാവികമായും അണ്ണാ ഹാസാരെയുടെ ലോക്ബില്ലിനെ അനുകൂലിക്കാൻ രാഷ്ട്രീയ പാർട്ടികൾ വിമുകത കാണിക്കും എന്ന് ബോധ്യമാകും.എന്നാൽ വർദ്ധിച്ച ആവേശത്തോടെ ജനങ്ങൾ ഈ മുദ്രാവാക്യം ഏറ്റെടുക്കുകയും ചെയ്യും.അതിന്ന് ജനങ്ങളിലേക്ക് വിഷയത്തിന്റെ കാതൽ എത്തിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല എന്നതാണു പ്രശ്നം.വിഷയം അഴിമതി വിരുദ്ധമാണ്.അത് കൊണ്ട് ഏറ്റ് പിടിക്കാം എന്ന് മാത്രമേ പലരും ധരിച്ചിട്ടുള്ളൂ.ഇതിനെ ഗുണദോഷങ്ങൾ വിശദീകരിച്ച് നിഷ്പക്ഷത പാലിക്കേണ്ട പത്രക്കാർ അണ്ണാഹസാരയെ നായകാനാക്കാൻ ഇറങ്ങിപ്പുറപ്പെടുകയാരുന്നു.ഇന്ത്യൻ ഭരണഘടനയേയും,നിയമവ്യവസ്തിതിയേയും അട്ടിമറിക്കുന്ന നീക്കങ്ങൾ ഏത് ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടത് തന്നെ.സമര മുഖത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ട(ദുരുപൊഅയോഗിക്കപ്പെട്ട) ദേശീയ പതാക ആർക്കും എപ്പോഴും,എവിടേയും ഉപയോഗിക്കാം എന്ന നിലയിലേക്ക് തരം താഴ്ന്നു എന്നതല്ലേ ശരി.ഇന്നലെ വരെ ഇന്ത്യൻ ദേശിയ പതാക ഇന്ത്യയുടേ ദേശിയ പതാക ഇന്ത്യൻ വിശേഷ ദിവസങ്ങളിലേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും അല്ലാത്ത സമയത്ത് വിശിഷ്ട വ്യക്തികൾക്ക് മാത്രമേ ഉപയോഗിക്കാനാകൂ എന്ന് മുള്ള ധാരണയാണ് തിരുത്തപ്പെട്ടത്.ഇനി മുതൽ ഏത് സമര പന്തലിലും ദേശീയ പതാക പ്രത്യക്ഷപ്പെടുന്നതും,ആവശ്യം കഴിഞ്ഞാൽ തെരുവിൽ ചവിട്ടിയരക്കപെടുന്നതും കാണാനാകും എന്ന നഗ്നസത്യം കൂടി ഇവിടെ കുറിക്കട്ടെ.ഒരു അഴിമതി വിരുദ്ധ സമരത്തിനോ,നിയമത്ത്നോ ആർം എതിരല്ല എന്നാൽ ലക്ഷ്യമാണ് പ്രധാനം മാർഗ്ഗമല്ല എന്ന നയത്തിൽ നിന്നും ലക്ഷ്യം മാത്രമല്ല മാർഗ്ഗവും പ്രധാനം തന്നെ എന്ന് ഉണർത്തിക്കൊണ്ട് ഈ വിഷയത്തിൽ നിങ്ങളൂടെ അറിവികളും വിശദീകരണങ്ങളും പങ്ക് വെക്കാൻ താല്പര്യപ്പെടുന്നു.

2011, ഏപ്രിൽ 13, ബുധനാഴ്‌ച

ശൈഖ് മുഹമ്മദ് കാരക്കുന്നിന്ന്,


ജമാത്തുകാരനായ ശൈഖ് മുഹമ്മദ് കാരക്കുന്ന് തന്റെ മാധ്യമം ലേഖനത്തിൽ (13.04.2011)
 സ്വതന്ത്ര ഇന്ത്യയിലെ വർഗ്ഗീയകലാപങ്ങളുടെ നിര തന്നെ ഉയർത്തിക്കാട്ടിയത് ഇതിലൊന്നും ജമാഅത്തു പങ്കാളിയായിട്ടില്ല എന്ന് കാണിക്കാനോ, അതോ കേരളത്തിൽ ജമാഅത്തു ഇതര വർഗ്ഗീയ സംഘടനകൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനോ എന്ന് വ്യക്തമായില്ല.എങ്കിലും ഏറ്റവും ഒടുവിൽ നടന്ന സ്ഫോടനത്തിൽ മരിച്ചവരും പങ്കാളിയായെതും ലീഗുകാരാണെന്ന വിലയിരുത്തൽ ലീഗാണു ഇവിടെത്തെ വാർഗ്ഗീയ കക്ഷി എന്ന ചൂണ്ടിക്കാട്ടലാണൊ എന്നും  വ്യക്തമായില്ല.ഏതായാലും ജമാഅത്ത്കാരന്റെ ലേഖനത്തിൽ പറഞ്ഞപോലെ ലീഗ് മാത്രമാണോ ജമാഅത്ത് തീവ്രവാദ സംഘടനായാണെന്ന് വിളിച്ചു പറയുന്നത്..?
 മറ്റാരേക്കാളും ഉച്ചത്തിൽ പിണറായി വിജയൻ വിളിച്ചു പറഞ്ഞത് കേരള ജനത മുഴുവൻ കേട്ടതല്ലേ….? അതേക്കുറിച്ചു ലേഖനത്തിലെവിടേയും പരാമർശിക്കുന്നില്ലല്ലോ..?
 ആരെന്തൊക്കെ പറഞ്ഞാലും ലീഗ് ജമാഅത്തിനെതിരേ മിണ്ടരുത് എന്നതാണോ ലേഖനത്തിൽ വ്യക്തമാക്കുന്നത്,അതോ കുഞ്ഞാലിക്കുട്ടി പറയരുത് എന്നോ…?
 ഒരു കാലത്ത് വോട്ട് തന്നെ ഹറാമായിരുന്നവർക്ക് പിന്നീട് ഹലായപ്പോൾ കൊടുത്ത പിന്തുണകളുടെ ചരിത്രം പരിശോധിച്ചാൽ (വ്യക്തി മൂല്ല്യം നോക്കിയിരുന്ന കാലത്തും) വളരെ വ്യക്തമായും അറിയാം 80 ശതമാനത്തിലധികം പിന്തുണയും നൽകിയതും ഇടത്പക്ഷ സ്ഥാനർത്തികൽക്കായിരുന്നു എന്ന്.
വളരെ ചുരുക്കം സമയങ്ങളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ലീഗിന്നും കോൺഗ്രസ്സിന്നും ജമാഅത്തിന്റെ പിന്തുണ ലഭ്യമായിട്ടുള്ളൂ.ഇതിന്നു ജമാഅത്തുകാരൻ എന്തു വാദഗതി ഉയർത്തിയാലും ജമാഅത്ത് പ്രവർത്തകർ ഇടതിനെ ഉൾക്കൊള്ളാത്ത മണ്ഡലങ്ങളിലായിരുന്നു ഈ തിരിച്ചു കുത്തൽ എന്ന് മനസ്സിലാക്കാൻ സമാന്യബുദ്ധിയുള്ള ആർക്കും മനസ്സ്ലിലാക്കാവുന്നതേയുള്ളു.
 പിന്നെ ലീഗിന്റെയും കോൺഗ്രസ്സിന്റേയും പിന്തുണ തേടലിനെക്കുറിച്ചു രാഷ്ട്രീയക്കാർ അല്ലാത്തവർക്ക് ചിന്തിക്കാൻ കഴിയുന്നതിങ്ങനെയാണു “രാഷ്ട്രീയ പാർട്ടിക്കാർ എല്ലാ പാർട്ടികളുടെയും ,വ്യക്തികളൂടേയും വോട്ട് നേടാൻ ശ്രമിക്കുന്നതിൽ ആനക്കാര്യമൊന്നുമില്ല” എന്നായിരിക്കും.
 ഇനി രാഷ്ട്രീയമായി പറയുകയാണെങ്കിൽ ഈ ലേഖനത്തിൽ തന്നെ വ്യക്തമാക്കുന്നത് പി വി അബ്ദൂൽ വഹാബിന്റെ വീട്ടിൽ വെച്ച് ചർച്ച നടന്നു എന്നാണു.ഇവിടെ ജമാ അത്തുകാരാ…നിങ്ങളുടെ നേതാക്കാൾ എന്തിനായിരുന്നു ലീഗ് നേതാവിന്റെ വീട്ടിൽ പോയത് എന്ന് ചോദിച്ചാൽ അതു ചർച്ചക്ക് എന്ന് തന്നെയാണോ ഉത്തരം ?എങ്കിൽ ജമാ അത്തുകാരൻ അങ്ങോട്ട് ചർച്ചക്ക് പോയി എന്നതല്ലേ ശരി.ജമാ അത്തിന്ന് ലീഗുമായി കൂടുന്നതിൽ തെറ്റില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.പിന്നെ എന്തുകൊണ്ട് ചർച്ച വിജയിച്ചില്ല എന്നതാണ് ഇനി ജനത്തിനറിയേണ്ടത് ?ജമാ അത്തിന്റെ ഏത് നിലപാടാ‍ണു (ആവശ്യം) ലീഗ് അംഗീകരിക്കാതെ പോയത് ?

ഈ ചർച്ച പരാജയപ്പെട്ടപ്പോഴായിരുന്നോ പീണറായി വിജയനെ പോയിക്കണ്ടത്?
ലീഗുമായി നയത്തിലെത്താത്ത ഏത് കാര്യമാണു പിണറായിയുമായുള്ള ചർച്ചയിൽ വിജയം കണ്ടത് ?  ലീഗുമായി വഹാബിന്റെ വീട്ടിൽ വെച്ച് ചർച്ച നടത്തി എന്ന് പറയുന്നവർ ഉത്തരം നൽകേണ്ടതുണ്ട്.
       ഇന്ത്യയിൽ മുപ്പത്തി ആറായിരത്തിലേറെ വർഗ്ഗീയ സംഘർഷങ്ങൾ നടന്നെന്ന് വ്യക്തമാക്കുന്ന ലേഖകൻ അതിലെ ലീഗിന്റെ പങ്ക് വ്യക്തമാക്കാൻ നരക്കോട്ടിരിയിലെ ബോംബാണു ഉയർത്തിക്കാണിച്ചിരിക്കുന്നത്.ലീഗിന്റെ അറുപതിലേറെ വർഷത്തെ പ്രവർത്തനം മുഴുവൻ നിരീക്ഷിച്ചിട്ടും ഈ ഒരൊറ്റ ബോംബ് കോണ്ടായിരുന്നോ മുപ്പത്തിആറായിരം സംഘർഷങ്ങൾ നടന്നതും മുപ്പത്തിമുവ്വായിരം പേർ കൊല്ലപ്പെട്ടതും എന്ന് വ്യക്തമാക്കേണ്ടതുണ്ട്.
 ജാമാഅത്തെ ഇസ്ലാമി എന്നാൽ സുന്നിയെപ്പോലെ, മുജാഹിദിനെപ്പോലെ,ഒരു മത സംഘടനയാണെന്നാണു ഈയുള്ളവൻ കരുതുന്നത്.മതപരമായ ചില വിഷയങ്ങലെ തർക്കം മൂലം ഇസ്ലാമിൽ  ഇത്തരം ചില ഗ്രുപ്പുകളായി പ്രവർത്തിക്കുന്നു എന്നുമാണു എന്റെ വിശ്വാസം. ഈ മത സംഘടനകൾ തമ്മിലുള്ള ആശയപരമായ തർക്കങ്ങൾ തീർക്കുന്നതിൽ വ്യാപ്തരാവുന്നതിന്ന് പകരം ലീഗിനെ വിമർശിക്കുക എന്ന നയം തന്നെ മുഖ്യ അജണ്ട ആക്കിയിരിക്കുകയാണു ജമാഅത്തെ ഇസ്ലാമി.ജമാഅത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുകയല്ല,മറിച്ച് ലീഗിന്ന് തിരിച്ച് ജമാഅത്തിനെ വിമർശിക്കാൻ(മറ്റു സംഘടനകൾ വിമശിക്കുന്നത്ര) പാടില്ല എന്ന് പറയുന്നതിലെ രസതന്ത്രം വ്യക്തമാകുന്നില്ല.
 ഷാജി സാഹിബ് മാത്രമല്ല,സാക്ഷാൽ മുനീർ ആയാൽ പോലും സ്ഥനാർത്തിയായാൽ ആർ എസ്സ് കേന്ദ്രം കണ്ടാലും വോട്ടഭ്യർത്തിക്കാൻ തയാറാകും എന്നത് ആർക്കുമറിയാവുന്ന പകൽ പോലുള്ള സത്യമാണ്.ജമാ അത്തുകാരൻ ഇതാരാടും പറയാതെ മൂടി വെച്ചു എന്ന് പറയുകയും തേജസ് പത്രം ഇതു റിപ്പോർട്ട് ചെയ്തിരുന്നു.
2006 ലെ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി ഇടത് പക്ഷത്തിന്ന് മുഴുവൻ സീറ്റിലും പിന്തുണ കൊടുത്തെന്നു അന്ന് ഇടത് പക്ഷം തിളക്കാമാർന്ന വിജയം കാഴ്ച വെച്ചു എന്നമാണൂ ലേഖകന്റെ കണ്ടുപിടുത്തം,അതിന്ന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ആന്റണി സർക്കാർ 99 സീറ്റ് വാങ്ങി അധികാരത്തിലെത്തിയപ്പോൾ ഈ ജമാ അത്തന്മാരുടെ പിന്തുണ യു ഡി എഫ്ഫ്നായിരൂന്നോ  അവോ..?
അല്ലെങ്കിൽ അതിന്നും മുമ്പ് നായനാരും,ഇ എം എസ്സുമൊക്കെ അധികാരത്തിൽ വന്നത് ഈ ജമാ അത്തിന്റെ പൂർണ്ണ പിന്തുണയോടെയോ,ഭാഗീക പിന്തുണയോടെയോ ആയൊരുന്നോ ആവോ..?
  ഇതിന്നുമപ്പുറം കേരളത്തിൽ നടന്ന കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗ് കേരളത്തിലെ മൂന്നാം ശക്തിയാകും വിധം  മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിലും ജമാ അത്തിന്റെ പങ്കെന്താണെന്ന് വ്യക്തമാക്കാമോ..?
 മാധ്യമത്തിൽ ലേഖനമെഴുതിയ കാരക്കുന്ന് മങ്കടയിലേയും കുറ്റിപ്പുറത്തേയും ലീഗ് പരാജയം ചൂണിക്കാണിക്കുന്നുണ്ട് എന്നാൽ ഇവിടെ ജമാ അത്തിന്റെ വോട്ടില്ലാത്തതിനാലാണു പരാജയപ്പെട്ടത് എന്ന് കേരളത്തിൽ മറ്റാരും വിലയിരുത്തുമെന്ന് തോന്നുന്നില്ല.പിന്നെ ജമാ അത്തുണ്ടെങ്കിൽ വോട്ട് ചെയ്യാത്ത സുന്നി,മുജാഹിദുകൾ ജമാ അത്തില്ലെങ്കിൽ വോട്ട് ചെയ്യുമോ എന്ന വാദം ഉയർത്തുമ്പോൾ ഒരു തിരഞ്ഞെടുപ്പിൽ വിജയ പരാജയങ്ങൾ ഉണ്ടാവുന്നത് പലവിധ ഇഷ്യ്യൂസിന്റെയും പുറത്താണ്.അതിൽ ഒന്നു മാത്രമേ ജമാഅത്ത് പിന്തുണയീലെ മുജാ,സുന്നികളുടെ വോട്ട് ആകുന്നുള്ളു,മറ്റ് പല ഇഷ്യൂസും പരാജയങ്ങൾക്ക് കാരണമാകുന്നുണ്ട്.ഉദാഹരണം പ്രാദേശികവാദം.കുഞ്ഞാലിക്കുട്ടി എന്നത് ജമാഅത്തുകാരൻ വിലയിരുത്തുന്നത് പോലെ ഒരു വ്യക്തിയല്ല,ഒരു പ്രസ്ഥനത്തിന്റെ ഉത്തരവാദപ്പെട്ട സ്താനത്തിരിക്കുന്ന നേതാവാണു.അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുവോളം അദ്ദേഹത്തിന്റെ പ്രസ്ഥാവനകൾ പാർട്ടിയുടേ അഭിപ്രായം തന്നെയാണു.ജമാഅത്തുകാരൻ അംഗീകരിച്ചാലും ഇല്ലെങ്കിലും.
                             
                 K.MOIDEEN-PAVITTAPPURAM