2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

മാറാത്ത മനുഷ്യന്‍


            ആടിനെ അറുക്കുക,കോഴിയെ അറുക്കുക,

നായയെ തല്ലി കൊല്ലുക എന്നതൊക്കെ മനുഷ്യന്റെ ഇഷ്ട്ട വിനോദങ്ങളാണ്. 
മനുഷ്യനെ തല്ലുക ,കൊല്ലുക എന്നതും ചില മനുഷ്യര്‍ക്ക് വിനോദങ്ങളാണ് .ഇത്തരം മനുഷ്യരെ ചിലരെങ്കിലും കാട്ടാളന്മാര്‍ എന്നു വിശേഷിപ്പിക്കാരുണ്ട്ട് .
പണ്ടു കാലത്തെങ്ങോ മനുഷ്യനെ കൊന്നു തിന്നുന്ന കാട്ടാളന്മാര്‍ ജീവിച്ച്ചരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്ട്.
ഇതിലൊന്നും ഭാഗവാക്കാകാതെ ഇതെല്ലാം കണ്ട്ട് ആസ്വാദിക്കുന്ന ഒരു വിഭാഗവും  മനുഷ്യര്‍ക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ട്ട് .
 മാരകമായി ശരീരമാസകലം വെട്ടേറ്റ്, രക്തം  വാര്‍ന്നു പോകുന്ന ഒരു മനുഷ്യന്‍ രക്തത്തില്‍ കിടന്നു ജീവന്‍ മരണ പോരാട്ടം നടത്തുമ്പോള്‍ അത് നോക്കി നിന്ന് ആസ്വദിക്കുന്ന ഒരു വിഭാഗം ,
അത് റിക്കോര്ഡ് ചെയ്യാന്‍ മൊബൈലുമായി പരക്കം പായുന്ന വേറെ ഒരു വിഭാഗം .
  ജീവന് വേണ്ടി പിടയുന്നത് സ്വന്തം ഗ്രൂപ്പ്‌കാരന്‍ അല്ല എന്നതുകൊണ്ട്ട് മനസ്സില്‍ സായൂജ്യം അടയുന്നവര്‍ .
 .ആര്‍ക്കും ആരെയും എവിടെ വെച്ചും കൊല്ലാം,കൊല്ലപ്പെടുന്നവന്റെ ജാതിയും മതവും നോക്കാനാണ് ചിലര്‍ക്കിഷ്ട്ടം ,ചിലര്‍ക്കാകട്ടെ രാഷ്ട്രീയം നോക്കനാണിഷ്ട്ടം.
എതിര്‍ ഗ്രൂപ്പുകാരനാണെന്കില് ആശ്വാസംകൊള്ളും, മറിച്ചാണെങ്കില്‍ വിമ്മിഷ്ട്ടം .
  മരിച്ചു വീഴുന്നവന്റെ കുടുംബത്തെക്കുറിച്ചു ആര്‍ക്കും വേവലാതിയില്ല .വിധയായ ഭാര്യ ,അനാഥരായ മക്കള്‍ ,രണ്ട്ട് ദിവസത്തെ ചര്‍ച്ച ഒരു ദിവസത്തെ കരിദിനം ,അര ദിവസത്തെ മൌനം അതോടെ എല്ലാം ശുഭം .
  വീണ്ടും അടുത്ത ഇരക്കായുള്ള കാത്തിരിപ്പ് .പതുങ്ങി ഇരുപ്പ്, പിറകില്‍ നിന്നുള്ള ആക്രമണം .ചുടു ചോരയുടെ മണം.മാളത്തില്‍ ഒതുങ്ങി ഇരുന്നു ചരടുവലിച്ച്ചവര്‍ക്ക് ആഘോഷം .
പറയാന്‍ ആയിരം ന്യായങ്ങള്‍ .പ്രസ്ഥാനത്തിന് വേണ്ടി,അല്ലെങ്കില്‍ മതത്തിന് വേണ്ടി ,അതുമല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി.
 മനുഷ്യത്ത്വം പ്രചരിപ്പിക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല.എല്ലാവര്ക്കും അവരവരുടെ ഇസങ്ങലിലാണ് താല്പര്യം.ഓണം ഇത്തവണയും വരും .കോരന്‍ കഞ്ഞി കുമ്പിളില്‍ തന്നെ കുടിക്കും .മാവേലി പതിവ് പോലെ എല്ലാം കണ്ടും കേട്ടും തിരിച്ചു പോകും .വീണ്ടും വരും എല്ലാം കാണാനും കേള്‍ക്കാനുമായി.അതിനപ്പുറം ഇനി ഒരു വാമനന്‍ വരാനില്ലല്ലോ ഇവിടെയുള്ള ദുഷ്ട്ട ശക്തികളെ പാതാളത്തിലെക്ക് ചവുട്ടിതാഴ്ത്താന്‍ .നമുക്ക് ഓണാശംസകള്‍ നേര്‍ന്നു പത്രം വായിക്കാം ,അല്ലെങ്കില്‍ ടി വി കാണാം അവിടെ ലൈവായി അടുത്ത കൊലപാതകം കാണാം .രക്തത്തില്‍ കിടന്നു പിടയുന്ന സഹജീവിയെ കാണാം .KMOIDEEN-KWT