2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

വി എസ്: ക്രിമിനൽ കൂടാരത്തിന്റെ കാവൽക്കാരൻ

ഐസ്ക്രീംപാർലർ കേസുമായി ബന്ദപ്പെട്ട് ഏറ്റവും അവസാനത്തെ വെളിപ്പെടുത്തൽ വന്നത് പി കെ കുഞ്ഞാലികുട്ടിയുടെ ബന്ധു റഊഫിൽ നിന്നാണ്.അതിന്ന് ശേഷം റഊഫിന്റെ തന്നെ കൂട്ടാളി ഹംസ എന്നയാളിൽ നിന്നും,പിന്നീട് ഒരു മാഷിൽ നിന്നുമായി ചില ഫോൺ റിക്കോർഡ് സന്ദേശങ്ങളും പുറത്തു വന്നു.ഇപ്പോൾ അത് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി വരെ എത്തി നിൽക്കുന്നു.
 ഏതാണ്ട് പതിനഞ്ച് വർഷത്തിലധികമായി  ഈ വിഷയം കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുകയാണു.
 കേരളത്തിൽ പെൺ വാണിഭം നടക്കുന്നത് ആദ്യമായല്ല.പീഡനവും,വാണിഭവും ദിനേന കൂടി വരികയാണെന്ന് പത്രം വായിക്കുന്ന എല്ലാവർക്കും അറിയാം.ചില കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നു,ചിലർ രക്ഷപ്പെടുന്നു.എന്നാൽ ഒരാൾക്ക് പിറകെ തന്നെ നിയമ സംവിധാനങ്ങളെ തിരിച്ചു വെക്കുന്നെത് മറ്റൊരു കേസിലും ഉണ്ടായതായി കേരള ചെരിത്രത്തിൽ ഉണ്ടായിട്ടില്ല.ഈ നിയമ സംവിധാനങ്ങൾ തിരിക്കാൻ ചുക്കാൻപിടിക്കുന്നത് കേരളത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു നേതാവാണു എന്നതാണു പരമ പ്രധാനമായ കാര്യം.ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതും ഇതു തന്നെയാണ്.സഖാവ് അച്ചുതാനന്ദൻ എന്നാൽ വെറും അച്ചുതാനന്ദനല്ല.ഒരു മൂല്ല്യാതിഷ്ടിത പ്രസ്ഥാനത്തിന്റെ സംസ്താന നേതാവാണ് അച്ചുതാനന്ദൻ.മാത്രമല്ല കേരള സംസ്ഥാനത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവുമാണ്.അങ്ങിനെയുള്ള ഒരാൾക്ക് ഇത്തരം കേസുകളിൽ താല്പര്യവും ജാഗ്രതയും വേണ്ടത് സംസ്ഥാനത്തിന്റെ താല്പര്യത്തിന്ന് അനുകൂലം തന്നെയാണു എന്നാൽ കേരള സംസ്ഥാനത്ത് ഇത്തരം കേസുകൾ ദിനം പ്രതി ഉണ്ടാവുന്നുണ്ട് എന്നിരിക്കെ അതിലൊന്നും ഈ അച്ചുതാനന്ദനേതാവിന്ന് താല്പര്യം കാണുന്നില്ല എന്നിരിക്കെ ഈ കേസിൽ മാത്രം അച്ചുതാനന്ദന്റെ താല്പര്യമെന്ത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

  ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പട നയിച്ച ഡി വൈ എഫ് ഐ യും,അജിതയും,പിന്നെ ഇടത് മഹിളാ സഘടനകളും,ഇന്ന് രംഗത്ത് കാണുന്നില്ല.കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിനോടനുബന്ദിച്ചു വളരെ ശക്തമായി അജിത രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇപ്പോൽ അജിതയും രംഗത്ത് കാണുന്നില്ല.എന്നാൽ ഒരു രഹസ്യ ടെലഫോൺ സംഭാഷണം വഴി വീണ്ടും രഗത്തു വന്നത് റഊഫ് ആണ്.സഖാവ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഈ കേസ് പുനരന്വേഷണത്തിന്ന് ഉത്തരവിട്ടതും രഊഫിന്റെ രംഗത്ത് വരവോടെതന്നെയായിരുന്നു.
 റഊഫ് എന്ന വ്യക്തി നാളിതുവരെയുള്ള ചരിത്രത്തിൽ ഒരിക്കൽ പോലും ഒരു പൊതു വിഷയത്തിൽ രംഗത്ത് വരികയോ,മറ്റേതെങ്കിലുമൊരു തിന്മെക്കെതിരെ പ്രതികരിക്കുയോ ചെയ്താതായി കേരള ജനത കണ്ടിട്ടും കേട്ടിട്ടുമില്ല.
അത് കൊണ്ട് തന്നെ റഊഫിനെ സംബന്ദിച്ചിടത്തോളം ഈ കേസിന്റെ നീക്കം തികച്ചും വ്യക്തിപരമാണെന്ന് ബോധ്യപ്പെടുന്നു.റഊഫ് എന്ന് വ്യക്തിയുടെ ജിവീത ചരിത്രമാകട്ടെ കേരളത്തിന്ന് ദഹിക്കുന്നതുമല്ല.എന്നിരിക്കേ റഊഫിനെപ്പോലുള്ള ഒരു സാമൂഹ്യദ്രോഹിയുടെ താളത്തിന്ന് തുള്ളാൻ മാത്രം സഖാവ് അച്ചുതാനന്ദൻ അത:പതിച്ചോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ ദിവസം പുറത്തു വന്ന ടെലഫോൺ സംഭാഷണത്തിൽ റഊഫ് വ്യക്തമാക്കുന്നത് ഉപധികളോടെ കേസിൽ നിന്നും പിറകോട്ട് പോകാൻ തയ്യാറാണു എന്നാണ്.അല്ലെങ്കിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്ന ഭീഷണിയും ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.ഇതു പുറത്തു വന്ന് ദിവസങ്ങൾ കഴിയുംബോഴേക്കും സഖാവ് അച്ചുതാനന്ദൻ തന്നെ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതു വഴി  റഊഫ് എന്ന ക്രിമനലിന്റെ വക്കാലത്തുകാരനായി സഖാവ് അച്ചുതാനന്ദൻ അത്:പതിച്ചിരിക്കുന്നു. വി എസ് സ്വയം ഇത്തരം ഒരാവശ്യവുമായി രംഗത്തു വന്നെങ്കിൽ അതംഗീകരക്കാൻ എല്ലാവർക്കും കഴിയുമായിരുന്നു .എന്നാൽ റഊഫ് പ്രഖ്യാപിച്ച കാര്യം അച്ചുതാനന്ദൻ നിറവേറ്റുന്നത് വഴി സഖാവ് അചുതാനന്ദൻ ക്രിമനലുകളുടെ കൂടാരത്തിന്റെ കാവൽക്കാരനാണെന്ന് പറയാതെ വയ്യ.ബ്ലാക്ക്മെയിൽ രാഷ്ട്രീയം കളിക്കുകയാണു വി എസ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല