2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

മാറാത്ത മനുഷ്യന്‍


            ആടിനെ അറുക്കുക,കോഴിയെ അറുക്കുക,

നായയെ തല്ലി കൊല്ലുക എന്നതൊക്കെ മനുഷ്യന്റെ ഇഷ്ട്ട വിനോദങ്ങളാണ്. 
മനുഷ്യനെ തല്ലുക ,കൊല്ലുക എന്നതും ചില മനുഷ്യര്‍ക്ക് വിനോദങ്ങളാണ് .ഇത്തരം മനുഷ്യരെ ചിലരെങ്കിലും കാട്ടാളന്മാര്‍ എന്നു വിശേഷിപ്പിക്കാരുണ്ട്ട് .
പണ്ടു കാലത്തെങ്ങോ മനുഷ്യനെ കൊന്നു തിന്നുന്ന കാട്ടാളന്മാര്‍ ജീവിച്ച്ചരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്ട്.
ഇതിലൊന്നും ഭാഗവാക്കാകാതെ ഇതെല്ലാം കണ്ട്ട് ആസ്വാദിക്കുന്ന ഒരു വിഭാഗവും  മനുഷ്യര്‍ക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ട്ട് .
 മാരകമായി ശരീരമാസകലം വെട്ടേറ്റ്, രക്തം  വാര്‍ന്നു പോകുന്ന ഒരു മനുഷ്യന്‍ രക്തത്തില്‍ കിടന്നു ജീവന്‍ മരണ പോരാട്ടം നടത്തുമ്പോള്‍ അത് നോക്കി നിന്ന് ആസ്വദിക്കുന്ന ഒരു വിഭാഗം ,
അത് റിക്കോര്ഡ് ചെയ്യാന്‍ മൊബൈലുമായി പരക്കം പായുന്ന വേറെ ഒരു വിഭാഗം .
  ജീവന് വേണ്ടി പിടയുന്നത് സ്വന്തം ഗ്രൂപ്പ്‌കാരന്‍ അല്ല എന്നതുകൊണ്ട്ട് മനസ്സില്‍ സായൂജ്യം അടയുന്നവര്‍ .
 .ആര്‍ക്കും ആരെയും എവിടെ വെച്ചും കൊല്ലാം,കൊല്ലപ്പെടുന്നവന്റെ ജാതിയും മതവും നോക്കാനാണ് ചിലര്‍ക്കിഷ്ട്ടം ,ചിലര്‍ക്കാകട്ടെ രാഷ്ട്രീയം നോക്കനാണിഷ്ട്ടം.
എതിര്‍ ഗ്രൂപ്പുകാരനാണെന്കില് ആശ്വാസംകൊള്ളും, മറിച്ചാണെങ്കില്‍ വിമ്മിഷ്ട്ടം .
  മരിച്ചു വീഴുന്നവന്റെ കുടുംബത്തെക്കുറിച്ചു ആര്‍ക്കും വേവലാതിയില്ല .വിധയായ ഭാര്യ ,അനാഥരായ മക്കള്‍ ,രണ്ട്ട് ദിവസത്തെ ചര്‍ച്ച ഒരു ദിവസത്തെ കരിദിനം ,അര ദിവസത്തെ മൌനം അതോടെ എല്ലാം ശുഭം .
  വീണ്ടും അടുത്ത ഇരക്കായുള്ള കാത്തിരിപ്പ് .പതുങ്ങി ഇരുപ്പ്, പിറകില്‍ നിന്നുള്ള ആക്രമണം .ചുടു ചോരയുടെ മണം.മാളത്തില്‍ ഒതുങ്ങി ഇരുന്നു ചരടുവലിച്ച്ചവര്‍ക്ക് ആഘോഷം .
പറയാന്‍ ആയിരം ന്യായങ്ങള്‍ .പ്രസ്ഥാനത്തിന് വേണ്ടി,അല്ലെങ്കില്‍ മതത്തിന് വേണ്ടി ,അതുമല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി.
 മനുഷ്യത്ത്വം പ്രചരിപ്പിക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല.എല്ലാവര്ക്കും അവരവരുടെ ഇസങ്ങലിലാണ് താല്പര്യം.ഓണം ഇത്തവണയും വരും .കോരന്‍ കഞ്ഞി കുമ്പിളില്‍ തന്നെ കുടിക്കും .മാവേലി പതിവ് പോലെ എല്ലാം കണ്ടും കേട്ടും തിരിച്ചു പോകും .വീണ്ടും വരും എല്ലാം കാണാനും കേള്‍ക്കാനുമായി.അതിനപ്പുറം ഇനി ഒരു വാമനന്‍ വരാനില്ലല്ലോ ഇവിടെയുള്ള ദുഷ്ട്ട ശക്തികളെ പാതാളത്തിലെക്ക് ചവുട്ടിതാഴ്ത്താന്‍ .നമുക്ക് ഓണാശംസകള്‍ നേര്‍ന്നു പത്രം വായിക്കാം ,അല്ലെങ്കില്‍ ടി വി കാണാം അവിടെ ലൈവായി അടുത്ത കൊലപാതകം കാണാം .രക്തത്തില്‍ കിടന്നു പിടയുന്ന സഹജീവിയെ കാണാം .KMOIDEEN-KWT

2013, ജൂലൈ 22, തിങ്കളാഴ്‌ച

ക്രൂരതകള്‍ അവസാനിക്കുന്നില്ല

    
മൃഗീയവാസന മനുഷ്യനെ മൃഗത്തെക്കാളും അധപ്പതിപ്പിച്ചിരിക്കുന്നു.
  രാഷ്ട്രീയ വൈര്യവും,മത വൈര്യവുമൊക്കെ ചോരക്കളം തീര്‍ക്കാന്‍ മനുഷ്യനെ പാകപ്പെടുത്തിയിട്ട് കാലം കുറെയായിരിക്കുന്നു .
  എന്നാല്‍ മുമ്പെങ്ങും കേട്ടുകേള്‍വി ഇല്ലാത്തവിധം പിഞ്ചു കുട്ടികളോട്,അതും സ്വന്തം ചോരയില്‍ ജനിച്ച ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ,രക്ഷകരായ രക്ഷിതാക്കള്‍ തന്നെ സംഹാര താണ്ഡവമാടുന്നത് ദൈവത്തിന്റ് സ്വന്തം നാടെന്ന്‍ നാം കൊട്ടി ഘോഷിക്കുന്ന കൊച്ചു കേരളത്തിലാണ്.
  ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്ന വാര്‍ത്തകളാണ്.
  ഓരോ ദിവസങ്ങളിലും കേള്‍ക്കുന്നത് ഇനി ഒരിക്കലും കേള്‍ക്കരുതേ എന്നാഗ്രഹിക്കുന്ന വാര്‍ത്തകളാണ്.
 വീണ്ടും വീണ്ടും കേള്‍ക്കുന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളാണ് .
 എങ്ങിനെയാണ് സ്വന്തം മക്കളെ വളര്ത്തുന്നതെന്ന്‍ ചോദിച്ചാല്‍ ഏതൊരുവനും പറയുന്ന ഒരു വാചകമുണ്ട് അത് എന്റെ മകനെ അല്ലെങ്കില്‍ മകളെ നിലത്ത് വെച്ചാല്‍ ഉറുമ്പരിക്കും,തലയില്‍ വെച്ചാല്‍ പേനരിക്കും എന്ന രീതിയില്‍ ശ്രദ്ധയോടെയാണ് ഞാന്‍ എന്റെ മക്കളെ വളര്ത്തുന്നതെന്നാണ്.
  എന്നിട്ടുമെന്തേ ..നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ നരബലി കൊടുത്തത് ?
 എന്നിട്ടുമെന്തേ നിങ്ങള്‍ അവരുടെ പച്ച മാംസത്തില്‍ ചട്ടുകം പഴുപ്പിച്ചു വെച്ചത് ?
  അല്ലെങ്കില്‍ എന്തിനായിരുന്നു അവരെ അടിച്ചും ചവുട്ടിയും കൊന്നുകളഞ്ഞത് ?
  പാതിരാവില്‍ ബൈക്കില്‍ കയറ്റി വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയത് ?
  ഒരു ശ്വാസത്തിന്റെ വില എന്തെ നിനക്കറിയാതെ പോയത് ?
 നാം ജീവിക്കുന്ന ലോകത്ത് ലക്ഷക്കണക്കിന് ദമ്പതിമാര്‍ ഒരു കുഞ്ഞിക്കാലു കാണാനായി നേര്‍ച്ചകള്‍ നേരുന്നു.ഉരുളികള്‍ കമഴ്ത്തുന്നു.
 ആശുപത്രികളില്‍ നിന്നും ആസുപത്രികളിലെക്ക് ഊണും ഉറക്കവും ഇല്ലാതെ ഓടി നടക്കുന്നു .മറുഭാഗത്ത് ദൈവം കനിഞ്ഞു നല്‍കിയ പൊന്നോമനകളെ നിഗ്രഹിക്കുന്നു.
 എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമനകളാണോ നിങ്ങളുടെ പ്രയാണങ്ങള്‍ക്ക് തടസ്സം ?
സ്നേഹം.അത് നല്‍കിയാല്‍ വാരിക്കോരി തിരിച്ചുകിട്ടുന്നതാണ്.
  കളങ്കമില്ലാത്ത കുരുന്നുകളെ സ്നേഹിച്ചാല്‍ തിരിച്ചു കിട്ടുന്നത് ഒരംശം പോലും കളങ്കമില്ലാത്ത സ്നേഹം തന്നെ .     
 ഞങ്ങള്‍ പ്രവാസികള്‍ കൊതിക്കുന്നതും ഞങ്ങള്‍ക്ക് കിട്ടാതെ പോകുന്നതുമാണ് സ്വന്തം മക്കളുടെ കുരുന്ന്‍ പ്രായത്തിലെ സ്നേഹം.
 എങ്കിലും ഞങ്ങള്‍ മനസ്സിലാക്കുന്നു, വളരെ ചുരുങ്ങിയ ദിവസത്തെ ഞങ്ങളുടെ അവധി ദിവസങ്ങള്‍, അത് ധന്യമാക്കുന്നത് ഞങ്ങളുടെ പോന്നോമാനകളാണെണ്.
 അവരെ പിരിഞ്ഞു പ്രവാസത്തിലെക്കുള്ള മടക്ക യാത്രയില്‍ ഞങ്ങളെ നോമ്പരപ്പെടുത്തുന്നതും ഞങ്ങളുടെ പൊന്നോമനകള്‍ തന്നെ.
 തളിര്‍വാഴഇല പോലെ ലോലമാണ് കൊച്ച്ച്ചുകുട്ടികളുടെ മനസ്സ്.
 പരുഷമായുള്ള പെരുമാറ്റം കൊണ്ട് ഒരു കുഞ്ഞിനേയും വളര്‍ത്തി വലുതാക്കരുത്.അങ്ങിനെ വളരുന്ന കുട്ടികളില്‍ അക്രമ വാസനുടെ ലാഞ്ജനയുണ്ടാകാനിടയുണ്ട്.
 സ്നേഹം ആവോളം ആസ്വദിച്ച് വളരുന്ന ഒരു തലമുറ നല്ലത് മാത്രമേ ചിന്തിക്കുകയുള്ളൂ,
നല്ലത് മാത്രമേ പ്രവര്ത്തിക്കുകയുള്ളൂ.
 നമ്മുടെ മക്കളെ നമുക്ക് സ്നേഹിക്കാം. ഒപ്പം അന്യന്‍റെ മക്കളെയും സ്നേഹത്തോടെ വീക്ഷിക്കാം .കുരുന്നുകളോട് വീരതത്വം വേണ്ട.
 അവര്‍ ജീവിക്കട്ടെ.
ഈ ലോകത്ത് അവര്‍ക്ക് പലതുമാകാനുള്ളതാണ്.  
 അവരുടെ ജീവിക്കാനുള്ള അവകാശത്തെ തല്ലിതകരക്കേണ്ടതില്ല.
അല്ലെങ്കില്‍ അവരെ തള്ളി കൊല്ലെണ്ടതില്ല .
 ചാച്ചാ നെഹ്രുവിനെപ്പോലെ,അബ്ദുല്‍ കലാമിനെപ്പോലെ നമുക്കും കൊച്ചു കുട്ടികളുടെ കളിത്തോഴന്മാരാകാം. .
ഒരു നല്ല നാളേക്ക് വേണ്ടി പ്രയത്നിക്കാം.
 

 
 

2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

നമ്മൾ പ്രവാസികൾ

                  
  പിറന്ന നാടും,ബന്ധുമിത്രാതികളെയും പിരിഞ്ഞ് വിദേശങ്ങളിൽ ചെക്കേറിയ പ്രവാസികൾ, മണലാരണ്യത്തിന്റെ ചൂടിൽ വെന്തുരുകുമ്പോഴും,അതിശൈത്യത്തെ അതിജീവിക്കുമ്പോഴുംചെവിയോർക്കുന്നത് സ്വന്തം നാടിന്റെ സ്പന്ദനങ്ങളെയാണ്.
 സന്തോഷമുള്ള വാർത്തകൾ കേൾക്കുമ്പോൾ ആഹ്ലാദിക്കുന്നതും,നമ്മുടേ നാടിന്റെ ദു:ഖങ്ങളിൽ വിഷമിക്കുകയും ചെയ്യുന്ന ഒരോ പ്രാസികളുടേയും ദിനചര്യകളായി മാറി കഴിഞ്ഞീരിക്കുന്നു.
 വാർത്താ മാധ്യമ രംഗത്തെ വളർച്ച ഓരോ പ്രാവാസിയേയും നാടുമായുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിച്ചിരിക്കുന്നു
  സംസ്കാര കേരളമെന്നും വിദ്യാ സമ്പന്നരുടെ കോട്ടകൊത്തളമെന്നും സ്വന്തം നാടിനെക്കുറിച്ചു വീമ്പ് പറഞ്ഞിരുന്ന പ്രവാസിയുടെ നാവിന്ന് കുറേ നാളുകളായി വിലങ്ങു വീണീരിക്കുന്നു.
 ഓരോ ദിനവും പ്രവാസലോകത്തേക്ക് നാട്ടിൽ നിന്നും എത്തുന്ന വാർത്തകളൊന്നും അത്ര സുഖമുള്ളവയല്ല..പ്രശ്നങ്ങളുടേയും പ്രയാസങ്ങളുടേയും കാർമേഘം മൂടികെട്ടിയ മനസ്സുകൾ കൂടുതൽ സങ്കീർണ്ണമായിരിക്കുന്നു.
  അരാചകത്വത്തിന്റെ പറുദീസയിലേക്ക് നമ്മുടെ നാട് കൂപ്പ് കുത്തുന്നതായി ഒരോ പ്രാവസിയും വിലയിരുത്താൻ തുടങ്ങിയിരിക്കുന്നു.
കാടൻ സംസ്കാരമായി ഇന്നലെ വരെ വിശഷിപ്പിക്കപ്പെട്ട അറബ് രാജ്യത്തെ നിയമങ്ങൾ, ഇന്ന് നമ്മുടെ നാട്ടിൽ അനിവാര്യമാണെന്ന് നാട്ടിൽ നിന്നും മുറവിളി ഉയരുമ്പോൾ നമ്മുടേ നാടിന്റെ സംസ്കാരത്തകർച്ചയും,അരാജകത്വത്തിന്റെ വ്യാപ്തിയും ഞങ്ങൾ പ്രാവാസികൾക്ക് ബോധ്യമാവുന്നു.
 ഞങ്ങൾക്ക് തിരിച്ചു പോകേണ്ട മണ്ണ്,ഞങ്ങളുടെ മക്കൾ വളർന്ന് വലുതാകേണ്ട മണ്ണ്,ഞങ്ങളുടെ സഹോദരിമാർക്കും കുടുംബത്തിനും അന്തസ്സോടെ ജിവ്വിക്കേണ്ട മണ്ണ്. അത് വ്രുത്തിഹീനമാകുന്നത് ഒരു പ്രാസിക്കെങ്ങിനെ സഹിക്കാനാകും?
  നമ്മുടെ കൊച്ചുകേരളത്തിൽ മാത്രം കേരളപ്പിറവിക്ക് ശേഷം അര ലക്ഷത്തിലധികം കൊലപാതകങ്ങളാണുണ്ടായ്ത്.ഓരോ വർഷത്തേയും കണക്കുകൾ ഞെട്ടിപ്പിക്കുന്നത് തന്നെയാണു.ആര് ആരെ കൊന്നു എന്നതിനപ്പുറം കുറ്റക്രിത്യങ്ങളിലേക്കുള്ള പ്രയാണത്തിന്റെ കാരണങ്ങളാണ് അടിയന്തിരമായി കണ്ടെത്തേണ്ടത്.
അതോടൊപ്പം കുത്തഴിഞ്ഞ സംസ്കാരത്തെ നേരെയാക്കുന്നതിനുള്ള പുറപ്പാടും അനിവാര്യമായിരിക്കുന്നു.
ഈ യജ്ഞത്തിൽ ഓരോ പ്രവാസിക്കും വലിയ പങ്ക് വഹിക്കാണ്ട് എന്ന യാഥാർത്യം കാണാതെ പോകരുത്.
   നിയന്ത്രണ രേഖകളില്ലാത്ത യുവത്വം,കടമകൾ പാലിക്കാത്ത രക്ഷകർത്ത്ത്വം,ലജ്ജയില്ലാത്ത സ്ത്രീ സമൂഹം.
  മദ്യവും,മയക്കു മരുന്നുകളും,സ്വുലഭമായി ലഭിക്കുന്ന സ്വന്തം നാട്,
സ്ത്രീ പുരുഷ സമത്വത്തിന്ന് മുറവിളിക്കുന്ന സമൂഹം,
പകൽ വെളിച്ചത്തിനു മറവീഴുമ്പോൾ രക്തബന്ധത്തിന്റെ മഹത്ത്വം പോലും മറന്ന് പോകുന്ന മനുഷ്യ ജന്മങ്ങൾ.
നിസ്സംഗത പുലർത്തുന്ന ഭരണകർത്താക്കൾ.
ഖജനാവിന്റെ വരുമാനം വർദ്ധിപ്പിക്കാൻ  മദ്യ ഷാപ്പുകളുടെ എണ്ണം കൂട്ടാനുള്ള ഗവേഷണം.
 തലയിൽ മുണ്ടിടാതെതന്നെ നടുറോഡിൽ മദ്യം വങ്ങാൻ ക്യൂ നിൽക്കാനുള്ള ആവേശം.
എവിടേക്കാണ് യാത്ര ?
 പ്രാവാസികൾക്ക് മാനസ്സിക പ്രയാസമുണ്ടാക്കുന്ന കാഴ്ചകൾ തന്നെയാണ് എല്ലായിടത്തും ദ്രിശ്ശ്യമാകുന്നത്.
 കാരണം ബാറിന്ന് മുന്നിൽ മുണ്ടും കയറ്റിയുടുത്ത് വരി നിക്കുന്നവരിൽ അവന്റെ സഹോദരനുണ്ട്.
മയക്കുമരുന്നിന്ന് അടിമപ്പെടുന്നവരിൽ അവന്റെ മകനുമുണ്ട്.
നാളെ പീഡ്ഡനത്തിന്ന് ഇരയാവുന്നതിൽ അവന്റെ മകളോ,സഹോദരിയോ ഉണ്ടാവുകയില്ലെന്ന് അവനു ഒരുറപ്പുമില്ല.
നിയമങ്ങളിലെ അപര്യാപ്തത.അല്ലെങ്കിൽ അതു നടപ്പിലാക്കുന്നതിലെ വീഴ്ച.
പട്ടാപ്പകൽ പോലും തലയറുന്ന കാടൻ സംസ്കാരം,
 ഒരു മാറ്റം അനിവാര്യമാണ്.
നമ്മൾ പ്രവാസികൾക്കും കുറെയേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
നമ്മുടെ വിടുകളിൽ നിന്നും,നമ്മുടേ മക്കളിൽ നിന്നും നാം ആരംഭിക്കെണ്ടിയിരിക്കുന്നു. അവരുടെ വിദ്യഭ്യാസം,അവരുടെ സ്വഭാവ രീതി,അവരുടെ കൂട്ടുകെട്ടുകൾ എന്നിവയൊക്കെ നാം വിലയിരുത്തേണ്ടിയിരിക്കുന്നു.
 ലക്കും,ലഗാനുമില്ലാതെ പോക്കറ്റ് മണി അയച്ചു കൊടുക്കുന്ന രീതിക്ക് മാറ്റം വേണം,അയച്ചു കൊടുക്കുന്ന പണത്തിന്റെ ഉപയോഗത്തിൽ ശ്രദ്ധവേണം.
 പുതു വർഷാഘോഷൾ പോലുള്ള ആഘോഷങ്ങളുടെ പേരിൽ ലഹരി നുണയുന്നവരിൽ തങ്ങളുടെ മക്കൾ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനാകണം,സംസ്കാരത്തിന്റെ വേലിക്കെട്ടുകൾ തകർക്കാതിരിക്കാൻ മതപരമായ വിദ്യഭ്യാസത്തിനു മുൻതൂക്കം കൽ‌പ്പിക്കണം.
 നമ്മുടേ വിടുകളിൽ നിന്നും നമുക്ക് തുടങ്ങാം ഒരു നല്ല നാളേക്ക് വേണ്ടി.ഒരു നല്ല കുടുംബത്തിന് വേണ്ടി.ഒപ്പം ഒരു നല്ല നാടിനു വേണ്ടിയും.അതിലേറെ ഒരു സംസ്കാര സമ്പന്നരായ ഒരു തലമുറയെ വാർത്തെടുക്കുന്നതിന്ന് വേണ്ടിയും.


     കെ.മൊയ്തീൻ-പാവിട്ടപ്പുറം
വൈസ് പ്രസിഡന്റ്,കെ.കെ.എം.സി.സി    
ഫഹാഹീൽ ഏരിയ.

(കുവൈത്ത് കെ എം സി സി യുടെ ദർശനം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)



 

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ഓണാഘോഷവും നിലവിളക്കും പിന്നെ എം ഇ എസ്സും

മലയാളീ സമൂഹത്തെ സംബന്ദിച്ചിടത്തോളം ഓണം ഒരു ദേശീയ ഉത്സവമാണ്.
വർഷങ്ങളായി മലയാളികൾ ജാതി മതഭേതമന്യെ ഓണം ആഘോഷിക്കുന്നുമുണ്ട്.
എന്നാൽ ഈ അഘോഷത്തെ ആരും തന്നെ ഇതേവരെ ഇഴ കീറി പരിശോധിച്ചിട്ടില്ല,ഈ ആഘോഷവുമായി സഹകരിക്കാതെ ഒരു ചെറിയ വിഭാഗമെങ്കിലും മാറി നിൽക്കുന്നുണ്ടെന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടതുമില്ല.
 ഇസ്ലാം മതവിശ്വാസ പ്രകാരം ഒരു മുസ്ലിമിന്ന് ആഘോഷിക്കേണ്ടതായ അഘോഷങ്ങളെക്കുറിച്ചും,അതൊക്കെ ഏതൊക്കെ രീതിയിൽ അഘോഷിക്കണമെന്നതിനെ കുറിച്ചും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുണ്ട്.
അതേ പോലെ ഇതര മതവിശ്വാസ രീതികളെ നിന്ദിക്കരുത് എന്നാണ് ഇസ്ലാം വ്യക്തമാക്കുന്നത്.
     കേരളത്തിലെ മുസ്ലിം സമൂഹം ജീവിക്കുന്നത് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ പരിധിയിലാണു എന്ന തത്ത്വം അംഗീകരിച്ചാൽ ചില കാര്യങ്ങളിലെങ്കിലു ഇതര മത സമൂഹവുമായി സഹവർത്തിക്കേണ്ടത് അനിവാര്യമാണു.അത് ഏതൊക്കെ കാര്യത്തിൽ ഏത് വരെ ആകാം എന്നത് അവന്റെ വിശ്വാസപ്രമാണങ്ങൾക്ക് കോട്ടം തട്ടതെയുള്ള കാര്യങ്ങൾക്ക് എന്ന കാര്യത്തിൽ തർക്കമില്ല.
ഈ ലക്ഷ്യം മുൻ നിർത്തി തന്നെയാണു ഇന്ത്യാ മഹാരാജ്യത്ത് ഏക സിവിൽകോഡ് വരുന്നതിനെ മുസ്ലിംകൾ എതിർത്ത് പോരുന്നത്.
     ഓണാഘോഷം തുടങ്ങിയിട്ട് എത്രവർഷമായി എന്നോ,മഹാബലി ജീവിച്ചിരുന്നത് ഏത് വർഷത്തിലാണെന്നോ എന്നതിന്ന് വ്യക്തമായ രേഖകളൊന്നുമില്ല. തമിഴർ ആചരിച്ചു പോന്നിരുന്ന ഒരു ചടങ്ങ്  (സംഘസാഹിത്യത്തിലെ പത്തുപാട്ടുകളി പരാമര്ശിക്കുന്നതനുസരിച്ച് ഓണത്തിന്റെ പ്രഭവം മധുരയി നിന്നാണ്. അവിടെ ഇന്ദ്രവിഴ എന്ന പേരി ആഘോഷിച്ചിരുന്ന കാർഷികോത്സവം ഓണമായിരുന്നു എന്നാണു പറയപ്പെടുന്നത്)
  അല്ലെങ്കിൽ വിശ്വസം മലയാളികൾ ഏറ്റെടുത്ത് കെങ്കേമമാക്കി കൊണ്ട്പോകുന്നു എന്നാണു അനുമാനം. (ചരിത്രപണ്ഡിത ശ്രീ . വി കൃഷ്ണവാര്യരുടെ അഭിപ്രായ പ്രകാരം പുരാതന ഇറാഖിലെ അസിറിയ എന്ന പ്രദേശത്ത സിഗുറായി ക്ഷേത്രത്തി അനുഷ്ഠിച്ചു പോന്ന ആചാരങ്ങളി നിന്നുമാണ് ഓണത്തിന്റെ പ്രഭവം. .. പിന്നീട് തെക്കെ ൻഡ്യയിൽ വന്നു താമസിച്ച അവരി നിന്നുമാണു കേരളത്തിലേക്ക് ഓണം വന്നതെന്നും സിഗുറായി ക്ഷേത്ര മാതൃകയിലാണു നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും അദ്ദേഹം തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്...)
  ആദ്യ കാലങ്ങളിൽ  ക്ഷേത്രങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ആഘോഷം പിന്നീട് വീടുകളിലേക്ക് കൂടി വ്യാപിക്കുകയാരുന്നു എന്നാണു ഇതേപറ്റിയുള്ള അറിവ്.
വേദങ്ങ വീണ്ടെടുക്കാ മത്സ്യമായും, പാലാഴിമഥനവേളയി താഴ്ന്നു പോയ മന്ഥരപർവ്വതത്തെ വീണ്ടെടുക്കാ കൂർമ്മം (ആമ) ആയും, ഭൂമീദേവിയെ രക്ഷിക്കാ വരാഹമായും, ഹിരണ്യകശിപുവിനെ വധിക്കാ നരസിംഹമായും, അസൂയാലുക്കളായ ദേവകളുടെ ആവശ്യാർത്ഥം മഹാബലിയെ ഇല്ലായ്മ ചെയ്യാ വാമനനായും, ർമ്മം വിട്ടു ചരിച്ച ക്ഷത്രിയരെ നിഗ്രഹിക്കാ പരശുരാമനായും, രാവണവധത്തിനു ശ്രീരാമനായും, ക്ഷിതിപരിപാലനത്തിനു കൃഷ്ണ-ബലരാമന്മാരായും ഒടുവി കലിയുഗത്തി ൽക്കിയായും അവതാരമെടുത്തു എന്നാണു വ്യാഖ്യാനം..
അങ്ങനെയെങ്കി ഒരു സംശയം ബാക്കിയാവുന്നു... പരശുരാമ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നാണു പറയപ്പെടുന്നത്... അപ്പോപരശുരാമ ജീവിച്ചിരുന്ന യുഗത്തിനു മുന്നേയുള്ള വാമനാവതാരക്കാലത്ത് മഹാബലി എങ്ങനെ കേരളം ഭരിച്ചു എന്നതാണു ചോദ്യം..

  ഓണത്തെകുറിച്ചോ,ഓനാഘോഷത്തെക്കുറിച്ചോ ഏതെങ്കിലും ഇസ്ലാമിക പണ്ഡിതൻ ഏതെങ്കിലും തരത്തിലുമുള്ള ഫത് വ ഇന്നേവരെ ഇറക്കിയതായി അറിവില്ല,
എന്നാൽ കഴിഞ്ഞദിവസം കേരളത്തിലെ ഒരു ഇസ്ലാമിക (വിദ്യഭ്യാസ) സംഘടനയുടെ തലവൻ ഫസൽ ഗഫൂർ നടത്തിയ ഒരു പ്രസ്താവന മുസ്ലികൾക്ക് ഓണം ആഘോഷിക്കാം എന്നതാണ്.ഒപ്പം നിലവിളക്ക് കൊളുത്താം എന്നും എന്നും ഫസൽ ഗഫൂർ പറഞ്ഞു വെക്കുകയുണ്ടായി.
 മുസ്ലികൾക്ക് എന്തൊക്കെ ചെയ്യാം,എന്തൊക്കെ ചെയ്തുകൂടാ എന്നകാര്യത്തിൽ തീരുമാനങ്ങളെടുക്കാൻ മാത്രം എം ഇ എസ്സോ,ഫസൽഗഫൂറൊ കേരള മുസ്ലികളുടെ ഇടയിൽ എത്രമാത്രം സ്വാധീനമുള്ള സംഘടനയാണു എന്ന കാര്യവും വ്യക്തമല്ല.
അറിവിൽ കേരളത്തിലെ മുസ്ലിംകളുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്നവരിൽ അറിയപ്പെടുന്നത് സുന്നി,മുജാഹിദ്,ജമാഅത്ത് എന്നീ പ്രസ്താനങ്ങളാണ്. ഇവരുടെയൊന്നും നേത്രു സ്താനങ്ങളിൽ ഫസൽ ഗഫൂർ ഉള്ളതായി അറിവില്ല.
  വർഷങ്ങളായി ജമാഅത്ത് പ്രസ്ഥാനം ഓണം ആഘോഷിക്കുന്നുണ്ട്.
കുവൈത്തിൽ നോട്ടിസ് അടിച്ചിറക്കി ജാമാഅത്തെ ഇസ്ലാമി ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിച്ചത്ഈയുള്ളവനുനേരിട്ടറിയാം.
മറ്റേതെങ്കിലും മുസ്ലിം സംഘടകൾ ഇത്തരം പ്രവർത്തികളിൽ  ഏർപ്പെട്ടോ എന്നത് വ്യക്തവുമല്ല. ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതും ആഘോഷങ്ങളിൽ സഹകരിക്കുന്നതും രണ്ടായിതന്നെ കാണേണ്ടതുണ്ട്. കാരണം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ആ സംഭത്തെപറ്റി ഉത്തമ ബോധ്യവും വിശ്വാസവും ഉള്ളത്കൊണ്ടും,മറ്റാരെങ്കിലും സംഘടിപ്പിക്കുന്ന പരിപാടിയോട് സഹകരിക്കുന്നത് അത് സംഘടിപ്പിക്കുന്ന വ്യക്തികളോടൊ,സംഘടനയോടോ ഉള്ള തല്പര്യമോ,ബന്ധമോ കൊണ്ട് മാത്രമാണു. ഈ അടിസ്താനത്തിൽ തന്നെവേണം ഓണം ദേശിയ ഉത്സവമെന്ന് രീതിയിൽ മലയാളി സമൂഹം കൊണ്ടാടുമ്പോൾ മുസ്ലിംകളിലെ ഒരു വിഭാഗം ഇതിനോട് സഹകരിച്ച് പോന്നത്.എന്നാൽ മുസ്ലിംകൾക്ക് ഓണം ആഘോഷിക്കാം എന്ന ഫത് വ (?) വരുന്നതോടെ സഹകരണം മത്രമല്ല നേരിട്ട് ആഘോഷം തന്നെ ആവാം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
 ഇനി ആഘോഷത്തെക്കുറിച്ച് പരിശോധിക്കാം. കേരളത്തിൽ വ്യാപകമായി മുസ്ലിംകളിലെ ഒരു വിഭാഗംനടത്തപ്പെടുന്ന ഒരു ആഘോഷമാണു(?) നേർച്ച എന്നപേരിൽ മഹല്ലുകൾ കേന്ദീകരിച്ച് മരണപ്പെട്ടുപോയ മഹ്ദ് വ്യക്തികളുടെ പേരിൽ നടക്കുന്നത്.എന്നാൽ ഇത് അനാചാരമാണെന്ന് പറഞ്ഞൂ  മുസ്ലിംകളിലെ നല്ലൊരു ശതമാനം ആളുകളും ഇതിനെ എതിർക്കുകയും,തള്ളികളയുകയും ചെയ്ത് പോരുന്നു.എന്നിരിക്കെയാണു ചരിത്രതത്തിന്റ് പിൻബലമൊന്നുമില്ലാത്ത ഹിന്ദുമത ഐതിഹ്യത്തെ മുസ്ലിംകൾ ഏറ്റെടുക്കണമെന്ന പ്രസ്ഥാവനയുമായി ഫസൽഗഫൂർ രംഗത്ത് വന്നിരിക്കുന്നത്. ഫസലിന്റെ നിർദ്ദേശം അംഗീകരിച്ച് മുസ്ലിം സമൂഹം ഇത് ഏറ്റെടുത്താൽ നാളെ ഇതും ഒരു അനാചാരമാണെന്ന് പറഞ്ഞു എം ഇ എസ് തന്നെ രംഗത്ത് വലില്ലെന്ന് എന്താണു ഉറപ്പുള്ളത് ?.
മാത്രമാല്ല ഓണം ആഘോഷിക്കുന്നതിന്ന് തയ്യാറാവുക എന്നാൽ വർഷം തോറും കേരളം സന്ദർശിക്കുന്നെന്നു പറയപ്പേടുന്ന മാവേലിയെ കച്ചകെട്ടി കാത്തിരിക്കുന്നതിന്ന് തുല്ല്യമല്ലേ..അങ്ങിനെ ഒരു വിശ്വാസം പുലർത്തി മാവേലിമന്നനെ പൂക്കളം നിരത്തി കാത്തിരിക്കാൻ വിശ്വാസിയായ മുസ്ലിം തയ്യാറാകേണ്ടതുണ്ടോ?അത് ശിർക്കിന്റെ ഗണത്തിൽ വരില്ലെന്ന് ഉറപ്പുണ്ടോ എന്നതൊക്കെ ഫസൽ ഗഫൂർ വ്യക്തമാക്കേണ്ടതുണ്ട്.
  സ്വർണ്ണം പുരുഷന്മാർക്ക് ധരിക്കൽ ഇസ്ലാം അനുവദിക്കുന്നില്ല.എന്നാൽ വെള്ളിയുടെ കാര്യത്തിൽ ഈ വിലക്കില്ല,അതേ പോലെ ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ കാര്യത്തിലും വിലക്കുകളില്ല. കേരളത്തിൽ കാണപ്പെടുന്ന നിലവിളക്കുകളിൽ കൂടുതലും ചെമ്പ് കൊണ്ട് നിർമ്മിക്കപ്പെട്ടവയാണു.കേരളത്തിലെ ആദ്യത്തെ (ഇന്ത്യയിലെ) മുസ്ലിം പള്ളിയായ ചേരമാൻ മസ്ജിദിലും നല്ല ഒന്നാം തരം ഒരു നിലവിളക്ക് ഉണ്ട്.(മറ്റ് പള്ളികളിൽ ഇല്ല). ചെമ്പ് ഹറാം അല്ലെങ്കിൽ പിന്നെ അത് കത്തിക്കുന്നത് എങ്ങിനെ ഹറാം ആകുമെന്നത് പ്രസക്തിയുള്ള ഒരു ചോദ്യമാണു. വെള്ളി ഹറാം അല്ല,എന്നാൽ അതുകൊണ്ടുണ്ടാക്കുന്ന ഒരു ആഭരണം ധരിക്കുന്നത് തെറ്റാകുകയില്ല എന്നിരിക്കേ ആ ആഭരണത്തിന്റെ രൂപം ഒരു കുരിശ് രൂപമാണെങ്കിൽ എത്ര മുസ്ലികൾ അത് ധരിക്കാൻ തയാറാകും എന്ന് പരിശോധിക്കുക. അവിടെ വ്യക്തമാകുന്നത് മറ്റേതെങ്കിലും മതത്തിൽ അനുഷ്ടാനം പിന്തുടരേണ്ടതില്ല എന്നതാണു. നിലവിളക്കിന്റെ കാര്യത്തിലും ചിലരെങ്കിലും വിട്ടു നിൽക്കുന്നത് ഹിന്ദു മത വിശ്വസത്തിന്റെ ഭാഗമായി സർവ്വത്ര ഉപയോഗിക്കുന്ന ഒരുൻ രീതിയെ പിന്തുരേണ്ടതില്ല എന്ന നിലക്കാണു. അതിന്ന് മണ്ണെണ്ണ വിളക്ക് കത്തിക്കുന്ന ലാഘവത്തോടെ കത്തിക്കാം എന്നു പറയുമ്പോൾ കുരിശ് രൂപം കഴുതിൽ അണിയാം എന്ന് പറയുന്നതിന്നു തുല്ല്യമാണ് എന്ന കാര്യത്തിൽ സംശയമില്ല.ഇത്തരം വിഷയങ്ങളിലൊക്കെ പ്രമുഖരായ ഇസ്ലാമിക പണ്ഡിതരുടെ കൂട്ടായ പ്രതികരണങ്ങളാണാവശ്യം അത്തരം ഒരു കൂട്ടായ്മ കേരളത്തിൽ ഉണ്ടാവേണ്ടതിന്റെ അനിവാര്യത ഇവിടെ ചൂണ്ടിക്കാണിക്കട്ടെ!.
 അത്തം വരട്ടെ,പൂക്കളങ്ങൾ നിറയട്ടെ,ആരും അതിനെ ചവുട്ടിയരക്കേണ്ടതില്ല.
ഓണം വരട്ടെ,ഓണാഘോഷങ്ങൾ വരട്ടെ ആരും അതിനെ എതിർക്കപ്പെടേണ്ടതില്ല,നിസ്സഹകരിക്കേണ്ടതുമില്ല.
നിലവിളക്കിന്റെ തിരികൾ ഉയർന്നു കത്തട്ടെ,കത്തിക്കാനും,ആഘോഷിക്കനുമുള്ള സ്വാതത്ര്യം പോലെ.....
കത്തിക്കാതിരിക്കാനും,ആഘോഷിക്കപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും നീണാൽ വാഴട്ടെഅങ്ങിനെ ഐശ്വര്യവും സാഹോദര്യവും,സമാധാനവും നിലനിൽക്കട്ടെ!

2011, ഡിസംബർ 22, വ്യാഴാഴ്‌ച

പ്രവാസലോകത്തെ പിടിച്ചുപറി,കരുതിയിരിക്കുക

അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പിടിച്ച് പറിയും കൊള്ളയും.
   മറ്റ് രാജ്യങ്ങളെഅപേക്ഷിച്ച്   കുവൈത്തിൽ ഇത് വ്യാപകമാണ്.
പോലീസിന്റെ നിഷ്ക്രിയത്വം ഒരു പരിധിവരെ ഇത് വ്യാപകമാവാൻ കാരണമാകുന്നുണ്ട്.വിജനമായ ഭാഗത്ത്കൂടി നടന്ന് പോകുമ്പോൾ കാറിൽ എത്തുന്ന സംഘം രഹസ്യപ്പോലീസ് എന്ന വ്യാജേന തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും,കാർഡ് എടുക്കാനായി പേഴ്സ് നിവർത്തുന്നതോടെ അത് തട്ടിയെടുത്ത് കടന്ന് കളയുന്നതായിരുന്നു ആദ്യകാല രീതികൾ.
 പിന്നീട് നാലോ,അഞ്ചോ പേർ ചേർന്ന് വളഞ്ഞ്  വെച്ച് മർദ്ദിച്ച് പണവും ബാങ്ക് കാർഡും തട്ടുന്ന രീതിയും അരങ്ങേറിയിരുന്നു.ഇടക്കാലത്ത് മദ്യക്കച്ചവടക്കാരെ തുരത്താനായി വിജനമായ പ്രദേശങ്ങൾ  പോലീസിന്റെ  നിരീക്ഷണത്തിൽ ആയിരുന്നത്കൊണ്ട് പിടിച്ച് പറിക്കും അല്പം ശമനം വന്നിരുന്നു.
  നിരവധി അനുഭവങ്ങൾ നിലവിലുണ്ടെങ്കിലും ആളുകൾ പണവും ബാങ്ക് കാർഡും കൈവശം വെച്ച് യാത്ര ചെയ്യുന്ന രീതിക്ക് മാറ്റം വന്നിട്ടില്ല.അത്കൊണ്ട് തന്നെ പിടിച്ചുപറിക്കാർ നാൾക്ക് നാൾ വർദ്ധിച്ച് വരികയും ചെയ്യുന്നു.
മാത്രമല്ല പിടിച്ച് പറിയുടെ രീതിയും മാറി മാറി വരുന്നു.
    കുവൈത്തിൽ നിന്നുള്ള ചില അനുഭവക്കുറിപ്പുകൾ മലയാളികളുടെ അറിവിലേക്കായി ഇവിടെ ചേർക്കുന്നു.
     സ്ഥലം ഇന്റെർനറ്റ് ടെലഫോൺ ബൂത്ത്.
ഈ അടുത്തകാലം വരെ കുവൈത്തിലെ എല്ലാ കെട്ടിടങ്ങളിലും പ്രവർത്തിച്ചിരുന്ന അനതിക്രുത ബൂത്തുകൾ പോലീസിന്ന് വലിയ തലവേദനയല്ലായിരുന്നു.
എന്നാൽ പിടിച്ച് പറിക്കാരുടെ സംഘം (കുവൈത്തിൽ മേൽവിലാസമില്ലാത്ത അറബികൾ‌-ബിദുനികൾ) നിരന്തരം കയറി ഇറങ്ങി പണം കവരുന്നത് പതിവായിരുന്നു.ഇന്ന് ഇത്തരം ബൂത്തുകൾ അപ്രത്യക്ഷമായതും പിടിച്ച് പറിക്ക് പുതിയ രീതികൾ കൈവരാൻ കാരണമായിട്ടുണ്ട്.
 സമയം രാത്രി എട്ട് മണി.
എന്റെ സ്നേഹിതൻ തമിഴ് നട്ടുകാരൻ യാക്കൂബ് ഒരു കടയുടെ അടുത്ത്  മറ്റ് രണ്ട് സുഹ്രുത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നു.ഈ സമയം ഒരു അറബി (?) പജീറോ വഹനത്തിൽ അവിടെ വരുന്നു. അറബി വാഹനത്തിൽ നിന്നും ഇറങ്ങി കടയിൽ കയറുന്നു.എന്തോ വാങ്ങിയ ശേഷം തിരികെ വരുന്നു.വാഹനത്തിന്റ് ഡോർ തുറന്ന് ഒരു ചുവന്ന ലൈറ്റ് വാഹനത്തിന്റ് മുകളിൽ വെക്കുന്നു.അതിന്ന് ശേഷം യാക്കൂബിനേയും,സുഹ്രുത്ത്ക്കളേയും വാഹനത്തിന്റെ അടുത്തേക്ക് വിളിക്കുന്നു.തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുന്നു,പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് ഇവർ കാഡുകൾ പരിശോധനക്കായി നൽക്കുന്നതോടെ അറബി ഇവരോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുന്നു.കാർഡ് ശരിയായതല്ല,പോലീസ് സ്റ്റേഷനിൽ പോയി പരിശൊധിക്കണമെന്ന് പറയുകയും ഇവരേയുംകൊണ്ട് വാഹനവുമായി പോകുകയും ചെയ്യുന്നു.ഇവർ പിന്നീട് എത്തുന്നത് മീനാ അബുദുള്ളക്കടുത്തുള്ള വിജനമായ മരുഭൂമിയിലാണ്.കയ്യിൽ കത്തിയുമായി അറബി കയ്യിലുള്ള പണവും,മൊബൈൽ ഫോണും കവർന്നെടുക്കുക മാത്രമല്ല.മരുഭൂമിയിൽ ഉപേക്ഷിക്കുകകൂടി ചെയ്തു.കൊടും തണുപ്പിൽ മണിക്കൂറുകളോളം നടന്ന് അവർ മംഗഫിൽ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ തിരിച്ചെത്തി.
    ഇത്തരം അനുഭവം കുവൈത്തിൽ പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ കുവൈത്ത് അഹമ്മദി റോഡിൽ വാഹനം കാത്ത് നിന്ന എനിക്കും എന്റെ ഒരു ബംഗാളി സുഹ്രുത്തിന്നും കിട്ടിയത് അംഗീക്രുതമല്ലാത്ത ടാക്സി (കള്ള ടാക്സി) ആയിരുന്നു.
 മുൻ സീറ്റിൽ ഒരു മിസിരിയും(ഈജിപ്ഷ്യൻ),പിറകിൽ ഒരു സോമലിയും ഈ വാഹനത്തിൽ ഞങ്ങൾ കയറുമ്പോൾ ഉണ്ടായിരുന്നു.കാർ ഓടിക്കുന്നത് ഒരു അറ്ബ് വംശജനെന്ന് തോന്നിക്കുന്ന ആളായിരുന്നു.കുറച്ചു ദൂരം കഴിഞ്ഞതും വാഹനം ഒരു മരുഭൂമിയിലേക്ക് തിരിഞ്ഞു.ഞങ്ങൾ കാരണം അന്വേഷിച്ചപ്പോൽ ഒരാളെ ഇവിടെ ഇറക്കേണ്ടതുണ്ടെന്നും പറഞ്ഞു..ആളില്ലാത്ത ഭാഗത്ത് വാഹനം നിന്നു.മുൻ സീറ്റിലിരുന്ന മിസ് രി പുറത്തിറങ്ങി ഡോർ അടച്ചു.വാഹനം തിരിച്ച് മുന്നോട്ട് എടുക്കാൻ ശ്രമിക്കവേ പുറത്തിറങ്ങിയ മിസ് രി കാറിനടത്തേക്ക് ഓടിവന്നു.ഡോർ വലിച്ച് തുറന്ന് ഡ്രൈവറോട് തന്റ് പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞു.വാഹനത്തിൽ കയറിയ അയാൾ ആദ്യം അയാൾ ഇരുന്ന ഭാഗം പരിശോധിച്ചു.പണം കിട്ടിയില്ല.പീന്നീട് പിറകിൽ മധ്യത്തിലായി ഇരിക്കുന്ന എന്നെ ദേഹപരിശോധന നടത്തി.ഞാൻ എന്റ് പേഴ്സ് എടുത്ത് കാണിച്ച് കൊടുത്തു.അതിൽ ടാക്സി പൈസ ഒഴിച്ച് മറ്റൊന്നും ഇല്ലായിരുന്നു.അടുത്തിരിക്കുന്ന ബംഗാളിയേയും,സോമാലിയേയും ഇതേപോലെ പരിശൊധിച്ചു.എല്ലാവരുടേയും പേഴ്സ് തുറന്ന് പരിശോധിച്ചു.ഒരു പ്രയോജനവുമുണ്ടയില്ല.എന്നാൽ മിസ് രി പുറത്തിറങ്ങിയ സമയത്ത് എന്റ് ഇടത് ഭാഗത്തിരുന്ന സോമാലി താഴെ എന്തോ പരതിരിയിരുന്നതായി എനിക്ക് ഓർമ്മവന്നു.അത് കൊണ്ട് തന്നെ ഞാൻ മിസ് രിയോട് പുറത്തിറങ്ങി എല്ലാവരേയും പരിശോധിക്കാം,അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് പോകാം അവിടെ വെച്ച് പരിശോധിക്കാം എന്ന് പറഞ്ഞു.എന്നാൽ അതിനൊന്നും മിസ് രി തയ്യാറായില്ല.മധ്യത്തിൽ ഇരിക്കുന്നത് കൊണ്ടാകണം എന്നെ കാറിനകത്ത് വെച്ച് തന്നെ ഒരു പാട് തവണം പരിശോധിച്ചു.പിറകിലെ പോക്കറ്റ് കാണിക്കാനായി എഴുന്നേറ്റ് തിരിഞ്ഞപ്പോൾ അടുത്തിരിക്കുന്ന സോമാലിയുടെ കാലിന്റെ തുടഭാഗത്തിന്ന് അടിയിലായി ഒരു കെട്ട് നോട്ട് ഒളിച്ച് വെച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു.നോട്ട് കെട്ടിന്റെ കുറച്ച് ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്.
 ഇത് കണ്ടതോടെ ഞാൻ മിസ് രിക്ക് കണ്ണ് കൊണ്ട് സിഗനൽ നൽകി പണം, ഇരിക്കുന്ന സ്ഥലം കാണിച്ച് കൊടുത്തു.മിസ് രി അത് കാണുകയും.എന്നോടും ബംഗാളിയോടും കാറിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.തൽക്കാലം തടി സലാമത്തായാൽ മതി എന്ന ചിന്തയി ഞാനും ബംഗാളിയും ആളൊഴിഞ്ഞ ആ പ്രദേശത്ത് ഇറങ്ങുകയും ചെയ്തു.കഥ അറിയാതെ പുറത്തേക്ക് നോക്കിയിരിക്കുന്ന സോമാലിയേയും കൊണ്ട് വാഹനം ചീറിപ്പാഞ്ഞ് പോകുകയും ചെയ്തു.പാവം സോമാലിക്ക് ജയിലിൽ കിടക്കാനാണ് യോഗമെന്ന് ഞാൻ എന്റെ മനസ്സിൽ പറയുകയും ചെയ്തു.അന്ന് ഈ സംഭവത്തിൽ എനിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല.എന്നാ‍ൽ പിന്നീട് ഇതെരീതിയിൽ കുറേയധികം പേർ ട്രാപ്പ് ചെയ്യപ്പെടുകയും,പലർക്കും പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു.കഴിഞ്ഞ വാരം എന്റെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ഒരാൾക്കും ഇതേ അനുഭവമുണ്ടായതോടെ ഈ തട്ടിപ്പ് രീതി ഇവർ തുടന്ന്കൊണ്ടേ ഇരിക്കുന്നു എന്ന യാതാർത്ഥ്യം ബോധ്യമായത്.പോലീസ് സ്റ്റേഷനിൽ പാരാതി പറഞ്ഞപ്പോൾ പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.അനേഷിക്കുന്നുണ്ടെന്നാണ് മറുപടി കിട്ടിയത്.
 പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നവരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്ന് കൊണ്ട് തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്താനാനുമാകുന്നില്ല.
പത്തോ,പതിനഞ്ചോ മിനിട്ട് കൊണ്ട് തീർക്കാവുന്ന ഒരു നാടകത്തിൽ നിന്നും വൻ തുകകൾ പാരിതോഷികമായി ലഭിക്കുന്നത് കൊണ്ട് അക്രമികൾ ഈ നാടകം തുടർന്ന് കൊണ്ടേയിരിക്കും.
അത്കൊണ്ട് നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.പുറത്തിറങ്ങി നടക്കുമ്പോഴും,യാത്രയിലും ആവശ്യത്തിൽ കൂടുതൽ പണവും ബാങ്ക് കാർഡും കൈവശം കരുതാതിരിക്കുക.ആളൊഴിഞ്ഞ വഴികളിലൂടെ യാത്ര ചെയ്യാതിരിക്കുക.അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യാതിരിക്കുന്ന.ബാങ്കിൽ നിന്നും പണം പിൻ വലിക്കാൻ പോകുമ്പോൽ ഒറ്റക്ക് പോകാതിരിക്കുക.ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ ഇത്തരം പൊടിക്കൈകൾ അനിവാര്യമാണ്.
താമസിക്കുന്ന സ്ഥലങ്ങളിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയും നിലവിലുണ്ട്.പ്രധാന വാതിലുകൾ എപ്പോഴൊം ലോക്ക് ചെയ്ത് വെക്കാനും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
                                     കെ.മൊയ്തീൻ-
                                    വൈസ് പ്രസിഡന്റ്,
                                   കുവൈത്ത് കേരള മുസ്ലിം
                                   കൾച്ചറൽ സെന്റ്ര്
                                   ഫഹഹീൽ ഏരിയ.