2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

നമ്മൾ പ്രവാസികൾ

                  
  പിറന്ന നാടും,ബന്ധുമിത്രാതികളെയും പിരിഞ്ഞ് വിദേശങ്ങളിൽ ചെക്കേറിയ പ്രവാസികൾ, മണലാരണ്യത്തിന്റെ ചൂടിൽ വെന്തുരുകുമ്പോഴും,അതിശൈത്യത്തെ അതിജീവിക്കുമ്പോഴുംചെവിയോർക്കുന്നത് സ്വന്തം നാടിന്റെ സ്പന്ദനങ്ങളെയാണ്.
 സന്തോഷമുള്ള വാർത്തകൾ കേൾക്കുമ്പോൾ ആഹ്ലാദിക്കുന്നതും,നമ്മുടേ നാടിന്റെ ദു:ഖങ്ങളിൽ വിഷമിക്കുകയും ചെയ്യുന്ന ഒരോ പ്രാസികളുടേയും ദിനചര്യകളായി മാറി കഴിഞ്ഞീരിക്കുന്നു.
 വാർത്താ മാധ്യമ രംഗത്തെ വളർച്ച ഓരോ പ്രാവാസിയേയും നാടുമായുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിച്ചിരിക്കുന്നു
  സംസ്കാര കേരളമെന്നും വിദ്യാ സമ്പന്നരുടെ കോട്ടകൊത്തളമെന്നും സ്വന്തം നാടിനെക്കുറിച്ചു വീമ്പ് പറഞ്ഞിരുന്ന പ്രവാസിയുടെ നാവിന്ന് കുറേ നാളുകളായി വിലങ്ങു വീണീരിക്കുന്നു.
 ഓരോ ദിനവും പ്രവാസലോകത്തേക്ക് നാട്ടിൽ നിന്നും എത്തുന്ന വാർത്തകളൊന്നും അത്ര സുഖമുള്ളവയല്ല..പ്രശ്നങ്ങളുടേയും പ്രയാസങ്ങളുടേയും കാർമേഘം മൂടികെട്ടിയ മനസ്സുകൾ കൂടുതൽ സങ്കീർണ്ണമായിരിക്കുന്നു.
  അരാചകത്വത്തിന്റെ പറുദീസയിലേക്ക് നമ്മുടെ നാട് കൂപ്പ് കുത്തുന്നതായി ഒരോ പ്രാവസിയും വിലയിരുത്താൻ തുടങ്ങിയിരിക്കുന്നു.
കാടൻ സംസ്കാരമായി ഇന്നലെ വരെ വിശഷിപ്പിക്കപ്പെട്ട അറബ് രാജ്യത്തെ നിയമങ്ങൾ, ഇന്ന് നമ്മുടെ നാട്ടിൽ അനിവാര്യമാണെന്ന് നാട്ടിൽ നിന്നും മുറവിളി ഉയരുമ്പോൾ നമ്മുടേ നാടിന്റെ സംസ്കാരത്തകർച്ചയും,അരാജകത്വത്തിന്റെ വ്യാപ്തിയും ഞങ്ങൾ പ്രാവാസികൾക്ക് ബോധ്യമാവുന്നു.
 ഞങ്ങൾക്ക് തിരിച്ചു പോകേണ്ട മണ്ണ്,ഞങ്ങളുടെ മക്കൾ വളർന്ന് വലുതാകേണ്ട മണ്ണ്,ഞങ്ങളുടെ സഹോദരിമാർക്കും കുടുംബത്തിനും അന്തസ്സോടെ ജിവ്വിക്കേണ്ട മണ്ണ്. അത് വ്രുത്തിഹീനമാകുന്നത് ഒരു പ്രാസിക്കെങ്ങിനെ സഹിക്കാനാകും?
  നമ്മുടെ കൊച്ചുകേരളത്തിൽ മാത്രം കേരളപ്പിറവിക്ക് ശേഷം അര ലക്ഷത്തിലധികം കൊലപാതകങ്ങളാണുണ്ടായ്ത്.ഓരോ വർഷത്തേയും കണക്കുകൾ ഞെട്ടിപ്പിക്കുന്നത് തന്നെയാണു.ആര് ആരെ കൊന്നു എന്നതിനപ്പുറം കുറ്റക്രിത്യങ്ങളിലേക്കുള്ള പ്രയാണത്തിന്റെ കാരണങ്ങളാണ് അടിയന്തിരമായി കണ്ടെത്തേണ്ടത്.
അതോടൊപ്പം കുത്തഴിഞ്ഞ സംസ്കാരത്തെ നേരെയാക്കുന്നതിനുള്ള പുറപ്പാടും അനിവാര്യമായിരിക്കുന്നു.
ഈ യജ്ഞത്തിൽ ഓരോ പ്രവാസിക്കും വലിയ പങ്ക് വഹിക്കാണ്ട് എന്ന യാഥാർത്യം കാണാതെ പോകരുത്.
   നിയന്ത്രണ രേഖകളില്ലാത്ത യുവത്വം,കടമകൾ പാലിക്കാത്ത രക്ഷകർത്ത്ത്വം,ലജ്ജയില്ലാത്ത സ്ത്രീ സമൂഹം.
  മദ്യവും,മയക്കു മരുന്നുകളും,സ്വുലഭമായി ലഭിക്കുന്ന സ്വന്തം നാട്,
സ്ത്രീ പുരുഷ സമത്വത്തിന്ന് മുറവിളിക്കുന്ന സമൂഹം,
പകൽ വെളിച്ചത്തിനു മറവീഴുമ്പോൾ രക്തബന്ധത്തിന്റെ മഹത്ത്വം പോലും മറന്ന് പോകുന്ന മനുഷ്യ ജന്മങ്ങൾ.
നിസ്സംഗത പുലർത്തുന്ന ഭരണകർത്താക്കൾ.
ഖജനാവിന്റെ വരുമാനം വർദ്ധിപ്പിക്കാൻ  മദ്യ ഷാപ്പുകളുടെ എണ്ണം കൂട്ടാനുള്ള ഗവേഷണം.
 തലയിൽ മുണ്ടിടാതെതന്നെ നടുറോഡിൽ മദ്യം വങ്ങാൻ ക്യൂ നിൽക്കാനുള്ള ആവേശം.
എവിടേക്കാണ് യാത്ര ?
 പ്രാവാസികൾക്ക് മാനസ്സിക പ്രയാസമുണ്ടാക്കുന്ന കാഴ്ചകൾ തന്നെയാണ് എല്ലായിടത്തും ദ്രിശ്ശ്യമാകുന്നത്.
 കാരണം ബാറിന്ന് മുന്നിൽ മുണ്ടും കയറ്റിയുടുത്ത് വരി നിക്കുന്നവരിൽ അവന്റെ സഹോദരനുണ്ട്.
മയക്കുമരുന്നിന്ന് അടിമപ്പെടുന്നവരിൽ അവന്റെ മകനുമുണ്ട്.
നാളെ പീഡ്ഡനത്തിന്ന് ഇരയാവുന്നതിൽ അവന്റെ മകളോ,സഹോദരിയോ ഉണ്ടാവുകയില്ലെന്ന് അവനു ഒരുറപ്പുമില്ല.
നിയമങ്ങളിലെ അപര്യാപ്തത.അല്ലെങ്കിൽ അതു നടപ്പിലാക്കുന്നതിലെ വീഴ്ച.
പട്ടാപ്പകൽ പോലും തലയറുന്ന കാടൻ സംസ്കാരം,
 ഒരു മാറ്റം അനിവാര്യമാണ്.
നമ്മൾ പ്രവാസികൾക്കും കുറെയേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
നമ്മുടെ വിടുകളിൽ നിന്നും,നമ്മുടേ മക്കളിൽ നിന്നും നാം ആരംഭിക്കെണ്ടിയിരിക്കുന്നു. അവരുടെ വിദ്യഭ്യാസം,അവരുടെ സ്വഭാവ രീതി,അവരുടെ കൂട്ടുകെട്ടുകൾ എന്നിവയൊക്കെ നാം വിലയിരുത്തേണ്ടിയിരിക്കുന്നു.
 ലക്കും,ലഗാനുമില്ലാതെ പോക്കറ്റ് മണി അയച്ചു കൊടുക്കുന്ന രീതിക്ക് മാറ്റം വേണം,അയച്ചു കൊടുക്കുന്ന പണത്തിന്റെ ഉപയോഗത്തിൽ ശ്രദ്ധവേണം.
 പുതു വർഷാഘോഷൾ പോലുള്ള ആഘോഷങ്ങളുടെ പേരിൽ ലഹരി നുണയുന്നവരിൽ തങ്ങളുടെ മക്കൾ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനാകണം,സംസ്കാരത്തിന്റെ വേലിക്കെട്ടുകൾ തകർക്കാതിരിക്കാൻ മതപരമായ വിദ്യഭ്യാസത്തിനു മുൻതൂക്കം കൽ‌പ്പിക്കണം.
 നമ്മുടേ വിടുകളിൽ നിന്നും നമുക്ക് തുടങ്ങാം ഒരു നല്ല നാളേക്ക് വേണ്ടി.ഒരു നല്ല കുടുംബത്തിന് വേണ്ടി.ഒപ്പം ഒരു നല്ല നാടിനു വേണ്ടിയും.അതിലേറെ ഒരു സംസ്കാര സമ്പന്നരായ ഒരു തലമുറയെ വാർത്തെടുക്കുന്നതിന്ന് വേണ്ടിയും.


     കെ.മൊയ്തീൻ-പാവിട്ടപ്പുറം
വൈസ് പ്രസിഡന്റ്,കെ.കെ.എം.സി.സി    
ഫഹാഹീൽ ഏരിയ.

(കുവൈത്ത് കെ എം സി സി യുടെ ദർശനം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ