2011, ഡിസംബർ 22, വ്യാഴാഴ്‌ച

പ്രവാസലോകത്തെ പിടിച്ചുപറി,കരുതിയിരിക്കുക

അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പിടിച്ച് പറിയും കൊള്ളയും.
   മറ്റ് രാജ്യങ്ങളെഅപേക്ഷിച്ച്   കുവൈത്തിൽ ഇത് വ്യാപകമാണ്.
പോലീസിന്റെ നിഷ്ക്രിയത്വം ഒരു പരിധിവരെ ഇത് വ്യാപകമാവാൻ കാരണമാകുന്നുണ്ട്.വിജനമായ ഭാഗത്ത്കൂടി നടന്ന് പോകുമ്പോൾ കാറിൽ എത്തുന്ന സംഘം രഹസ്യപ്പോലീസ് എന്ന വ്യാജേന തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും,കാർഡ് എടുക്കാനായി പേഴ്സ് നിവർത്തുന്നതോടെ അത് തട്ടിയെടുത്ത് കടന്ന് കളയുന്നതായിരുന്നു ആദ്യകാല രീതികൾ.
 പിന്നീട് നാലോ,അഞ്ചോ പേർ ചേർന്ന് വളഞ്ഞ്  വെച്ച് മർദ്ദിച്ച് പണവും ബാങ്ക് കാർഡും തട്ടുന്ന രീതിയും അരങ്ങേറിയിരുന്നു.ഇടക്കാലത്ത് മദ്യക്കച്ചവടക്കാരെ തുരത്താനായി വിജനമായ പ്രദേശങ്ങൾ  പോലീസിന്റെ  നിരീക്ഷണത്തിൽ ആയിരുന്നത്കൊണ്ട് പിടിച്ച് പറിക്കും അല്പം ശമനം വന്നിരുന്നു.
  നിരവധി അനുഭവങ്ങൾ നിലവിലുണ്ടെങ്കിലും ആളുകൾ പണവും ബാങ്ക് കാർഡും കൈവശം വെച്ച് യാത്ര ചെയ്യുന്ന രീതിക്ക് മാറ്റം വന്നിട്ടില്ല.അത്കൊണ്ട് തന്നെ പിടിച്ചുപറിക്കാർ നാൾക്ക് നാൾ വർദ്ധിച്ച് വരികയും ചെയ്യുന്നു.
മാത്രമല്ല പിടിച്ച് പറിയുടെ രീതിയും മാറി മാറി വരുന്നു.
    കുവൈത്തിൽ നിന്നുള്ള ചില അനുഭവക്കുറിപ്പുകൾ മലയാളികളുടെ അറിവിലേക്കായി ഇവിടെ ചേർക്കുന്നു.
     സ്ഥലം ഇന്റെർനറ്റ് ടെലഫോൺ ബൂത്ത്.
ഈ അടുത്തകാലം വരെ കുവൈത്തിലെ എല്ലാ കെട്ടിടങ്ങളിലും പ്രവർത്തിച്ചിരുന്ന അനതിക്രുത ബൂത്തുകൾ പോലീസിന്ന് വലിയ തലവേദനയല്ലായിരുന്നു.
എന്നാൽ പിടിച്ച് പറിക്കാരുടെ സംഘം (കുവൈത്തിൽ മേൽവിലാസമില്ലാത്ത അറബികൾ‌-ബിദുനികൾ) നിരന്തരം കയറി ഇറങ്ങി പണം കവരുന്നത് പതിവായിരുന്നു.ഇന്ന് ഇത്തരം ബൂത്തുകൾ അപ്രത്യക്ഷമായതും പിടിച്ച് പറിക്ക് പുതിയ രീതികൾ കൈവരാൻ കാരണമായിട്ടുണ്ട്.
 സമയം രാത്രി എട്ട് മണി.
എന്റെ സ്നേഹിതൻ തമിഴ് നട്ടുകാരൻ യാക്കൂബ് ഒരു കടയുടെ അടുത്ത്  മറ്റ് രണ്ട് സുഹ്രുത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നു.ഈ സമയം ഒരു അറബി (?) പജീറോ വഹനത്തിൽ അവിടെ വരുന്നു. അറബി വാഹനത്തിൽ നിന്നും ഇറങ്ങി കടയിൽ കയറുന്നു.എന്തോ വാങ്ങിയ ശേഷം തിരികെ വരുന്നു.വാഹനത്തിന്റ് ഡോർ തുറന്ന് ഒരു ചുവന്ന ലൈറ്റ് വാഹനത്തിന്റ് മുകളിൽ വെക്കുന്നു.അതിന്ന് ശേഷം യാക്കൂബിനേയും,സുഹ്രുത്ത്ക്കളേയും വാഹനത്തിന്റെ അടുത്തേക്ക് വിളിക്കുന്നു.തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുന്നു,പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് ഇവർ കാഡുകൾ പരിശോധനക്കായി നൽക്കുന്നതോടെ അറബി ഇവരോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുന്നു.കാർഡ് ശരിയായതല്ല,പോലീസ് സ്റ്റേഷനിൽ പോയി പരിശൊധിക്കണമെന്ന് പറയുകയും ഇവരേയുംകൊണ്ട് വാഹനവുമായി പോകുകയും ചെയ്യുന്നു.ഇവർ പിന്നീട് എത്തുന്നത് മീനാ അബുദുള്ളക്കടുത്തുള്ള വിജനമായ മരുഭൂമിയിലാണ്.കയ്യിൽ കത്തിയുമായി അറബി കയ്യിലുള്ള പണവും,മൊബൈൽ ഫോണും കവർന്നെടുക്കുക മാത്രമല്ല.മരുഭൂമിയിൽ ഉപേക്ഷിക്കുകകൂടി ചെയ്തു.കൊടും തണുപ്പിൽ മണിക്കൂറുകളോളം നടന്ന് അവർ മംഗഫിൽ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ തിരിച്ചെത്തി.
    ഇത്തരം അനുഭവം കുവൈത്തിൽ പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ കുവൈത്ത് അഹമ്മദി റോഡിൽ വാഹനം കാത്ത് നിന്ന എനിക്കും എന്റെ ഒരു ബംഗാളി സുഹ്രുത്തിന്നും കിട്ടിയത് അംഗീക്രുതമല്ലാത്ത ടാക്സി (കള്ള ടാക്സി) ആയിരുന്നു.
 മുൻ സീറ്റിൽ ഒരു മിസിരിയും(ഈജിപ്ഷ്യൻ),പിറകിൽ ഒരു സോമലിയും ഈ വാഹനത്തിൽ ഞങ്ങൾ കയറുമ്പോൾ ഉണ്ടായിരുന്നു.കാർ ഓടിക്കുന്നത് ഒരു അറ്ബ് വംശജനെന്ന് തോന്നിക്കുന്ന ആളായിരുന്നു.കുറച്ചു ദൂരം കഴിഞ്ഞതും വാഹനം ഒരു മരുഭൂമിയിലേക്ക് തിരിഞ്ഞു.ഞങ്ങൾ കാരണം അന്വേഷിച്ചപ്പോൽ ഒരാളെ ഇവിടെ ഇറക്കേണ്ടതുണ്ടെന്നും പറഞ്ഞു..ആളില്ലാത്ത ഭാഗത്ത് വാഹനം നിന്നു.മുൻ സീറ്റിലിരുന്ന മിസ് രി പുറത്തിറങ്ങി ഡോർ അടച്ചു.വാഹനം തിരിച്ച് മുന്നോട്ട് എടുക്കാൻ ശ്രമിക്കവേ പുറത്തിറങ്ങിയ മിസ് രി കാറിനടത്തേക്ക് ഓടിവന്നു.ഡോർ വലിച്ച് തുറന്ന് ഡ്രൈവറോട് തന്റ് പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞു.വാഹനത്തിൽ കയറിയ അയാൾ ആദ്യം അയാൾ ഇരുന്ന ഭാഗം പരിശോധിച്ചു.പണം കിട്ടിയില്ല.പീന്നീട് പിറകിൽ മധ്യത്തിലായി ഇരിക്കുന്ന എന്നെ ദേഹപരിശോധന നടത്തി.ഞാൻ എന്റ് പേഴ്സ് എടുത്ത് കാണിച്ച് കൊടുത്തു.അതിൽ ടാക്സി പൈസ ഒഴിച്ച് മറ്റൊന്നും ഇല്ലായിരുന്നു.അടുത്തിരിക്കുന്ന ബംഗാളിയേയും,സോമാലിയേയും ഇതേപോലെ പരിശൊധിച്ചു.എല്ലാവരുടേയും പേഴ്സ് തുറന്ന് പരിശോധിച്ചു.ഒരു പ്രയോജനവുമുണ്ടയില്ല.എന്നാൽ മിസ് രി പുറത്തിറങ്ങിയ സമയത്ത് എന്റ് ഇടത് ഭാഗത്തിരുന്ന സോമാലി താഴെ എന്തോ പരതിരിയിരുന്നതായി എനിക്ക് ഓർമ്മവന്നു.അത് കൊണ്ട് തന്നെ ഞാൻ മിസ് രിയോട് പുറത്തിറങ്ങി എല്ലാവരേയും പരിശോധിക്കാം,അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് പോകാം അവിടെ വെച്ച് പരിശോധിക്കാം എന്ന് പറഞ്ഞു.എന്നാൽ അതിനൊന്നും മിസ് രി തയ്യാറായില്ല.മധ്യത്തിൽ ഇരിക്കുന്നത് കൊണ്ടാകണം എന്നെ കാറിനകത്ത് വെച്ച് തന്നെ ഒരു പാട് തവണം പരിശോധിച്ചു.പിറകിലെ പോക്കറ്റ് കാണിക്കാനായി എഴുന്നേറ്റ് തിരിഞ്ഞപ്പോൾ അടുത്തിരിക്കുന്ന സോമാലിയുടെ കാലിന്റെ തുടഭാഗത്തിന്ന് അടിയിലായി ഒരു കെട്ട് നോട്ട് ഒളിച്ച് വെച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു.നോട്ട് കെട്ടിന്റെ കുറച്ച് ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്.
 ഇത് കണ്ടതോടെ ഞാൻ മിസ് രിക്ക് കണ്ണ് കൊണ്ട് സിഗനൽ നൽകി പണം, ഇരിക്കുന്ന സ്ഥലം കാണിച്ച് കൊടുത്തു.മിസ് രി അത് കാണുകയും.എന്നോടും ബംഗാളിയോടും കാറിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.തൽക്കാലം തടി സലാമത്തായാൽ മതി എന്ന ചിന്തയി ഞാനും ബംഗാളിയും ആളൊഴിഞ്ഞ ആ പ്രദേശത്ത് ഇറങ്ങുകയും ചെയ്തു.കഥ അറിയാതെ പുറത്തേക്ക് നോക്കിയിരിക്കുന്ന സോമാലിയേയും കൊണ്ട് വാഹനം ചീറിപ്പാഞ്ഞ് പോകുകയും ചെയ്തു.പാവം സോമാലിക്ക് ജയിലിൽ കിടക്കാനാണ് യോഗമെന്ന് ഞാൻ എന്റെ മനസ്സിൽ പറയുകയും ചെയ്തു.അന്ന് ഈ സംഭവത്തിൽ എനിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല.എന്നാ‍ൽ പിന്നീട് ഇതെരീതിയിൽ കുറേയധികം പേർ ട്രാപ്പ് ചെയ്യപ്പെടുകയും,പലർക്കും പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു.കഴിഞ്ഞ വാരം എന്റെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ഒരാൾക്കും ഇതേ അനുഭവമുണ്ടായതോടെ ഈ തട്ടിപ്പ് രീതി ഇവർ തുടന്ന്കൊണ്ടേ ഇരിക്കുന്നു എന്ന യാതാർത്ഥ്യം ബോധ്യമായത്.പോലീസ് സ്റ്റേഷനിൽ പാരാതി പറഞ്ഞപ്പോൾ പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.അനേഷിക്കുന്നുണ്ടെന്നാണ് മറുപടി കിട്ടിയത്.
 പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നവരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത് എന്ന് കൊണ്ട് തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്താനാനുമാകുന്നില്ല.
പത്തോ,പതിനഞ്ചോ മിനിട്ട് കൊണ്ട് തീർക്കാവുന്ന ഒരു നാടകത്തിൽ നിന്നും വൻ തുകകൾ പാരിതോഷികമായി ലഭിക്കുന്നത് കൊണ്ട് അക്രമികൾ ഈ നാടകം തുടർന്ന് കൊണ്ടേയിരിക്കും.
അത്കൊണ്ട് നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.പുറത്തിറങ്ങി നടക്കുമ്പോഴും,യാത്രയിലും ആവശ്യത്തിൽ കൂടുതൽ പണവും ബാങ്ക് കാർഡും കൈവശം കരുതാതിരിക്കുക.ആളൊഴിഞ്ഞ വഴികളിലൂടെ യാത്ര ചെയ്യാതിരിക്കുക.അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യാതിരിക്കുന്ന.ബാങ്കിൽ നിന്നും പണം പിൻ വലിക്കാൻ പോകുമ്പോൽ ഒറ്റക്ക് പോകാതിരിക്കുക.ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ ഇത്തരം പൊടിക്കൈകൾ അനിവാര്യമാണ്.
താമസിക്കുന്ന സ്ഥലങ്ങളിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയും നിലവിലുണ്ട്.പ്രധാന വാതിലുകൾ എപ്പോഴൊം ലോക്ക് ചെയ്ത് വെക്കാനും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
                                     കെ.മൊയ്തീൻ-
                                    വൈസ് പ്രസിഡന്റ്,
                                   കുവൈത്ത് കേരള മുസ്ലിം
                                   കൾച്ചറൽ സെന്റ്ര്
                                   ഫഹഹീൽ ഏരിയ.

1 അഭിപ്രായം:

  1. ഇതേ അവസ്ഥ തന്നെയാണ് വളരെ കര്‍ശന നിയമങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന സൗദി അറേബിയിലും.ഞാന്‍ താമസിക്കുന്ന ജിദ്ധ മഹാനഗരത്തില്‍ പിടിച്ചു പറിയും തട്ടിക്കൊണ്ടു പോകലും നിത്യ സംഭവമാണ്.അഫ്രികന്‍ വംശജര്‍ ആണ് ഇതില്‍ ഏര്‍പ്പെടുന്നവരില്‍ അതികവും സാധാരണ പ്രവാസികളെ ആവശ്യമുല്ലതിനും ആവശ്യമില്ലാതതിനും പിടിക്കുന്ന പോലീസ് മുതബാ തുടങ്ങിയവര്‍കൊന്നും ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.എന്റെ ഒരനുഭവം വച്ച് നമ്മുടെ നാട്ടിലെക്കാള്‍ ക്രൈം നടക്കുന്ന സ്ഥലമാണ് സൗദി അറേബ്യ.അതില്‍ കൂടുതലും ബാലിയാടാകുന്ന ആളുകള്‍ ഇന്ത്യക്കാരും .

    മറുപടിഇല്ലാതാക്കൂ